74
വിൻഡോസ് 11 പുറത്തിറക്കും മുന്നേ ചോർന്നു
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 11 ഔദ്യോഗികമായി പുറത്തിറക്കും മുൻപെ ചോർന്നു. ജൂൺ 24 നാണ് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ചടങ്ങ് നടക്കുന്നത്. ഇതിനിടെയാണ് വിൻഡോസ് 11 ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ആദ്യം കുറച്ച് സ്ക്രീൻഷോട്ടുകൾ ആണ് പ്രത്യക്ഷപ്പെട്ടത് തുടർന്ന് വിൻഡോസ് 11 ഐഎസ്ഒ ഫയലും പുറത്തുവന്നു.
സ്റ്റാർട്ട് മെനു, പുതിയ ടാസ്‌ക്ബാർ ഡിസൈൻ, ആപ്ലിക്കേഷൻ ഐക്കണുകൾ, വിൻഡോകൾക്കായി വൃത്താകൃതിയിലുള്ള കോണുകൾ എന്നിവയാണ് വിൻഡോസ് 11 ൽ വന്നിരിക്കുന്ന മാറ്റങ്ങൾ.