ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ നിന്നും മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മൈഗ്രേഷന്‍ ടൂൾ ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നു. ടെലഗ്രാമിന്റെ 7.4 ആൻഡ്രോയിഡ് വേർഷൻ അപ്‌ഡേറ്റിലാണ് മൈഗ്രേഷന്‍ ടൂള്‍ സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാട്‌സാപ്പിലെ ഒരു ചാറ്റ് ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണം?
- ആദ്യം തന്നെ നിങ്ങളുടെ ടെലഗ്രാം ആപ്പ് (വേർഷൻ 7.4) അപ്‌ഡേറ്റ് ചെയ്യുക
- അതിനു ശേഷം വാട്‌സാപ്പ് തുറക്കുക
- വാട്സാപ്പിൽ ടെലഗ്രാമിലേക്ക് കൊണ്ടുവരേണ്ട ചാറ്റ് തുറക്കുക (ഗ്രൂപ്പ് ചാറ്റും പറ്റും).
- വാട്സാപ്പിൽ വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക
- More ക്ലിക്ക് ചെയ്യുക. അതില്‍ Export Chat ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- തുറന്നുവരുന്ന ഓപ്ഷനുകളില്‍ ടെലഗ്രാമിലോട്ട് ഷെയർ ചെയ്യാൻ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- അപ്പോള്‍ ടെലഗ്രാം തുറന്നുവരും
- വാട്‌സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോര്‍ട്ട് ചെയ്യേണ്ടത് ആ ചാറ്റിൽ ക്ലിക്ക് ചെയ്യുക
- ചാറ്റ്, ലിസ്റ്റിൽ കാണുന്നില്ലെങ്കിൽ മുകളിലെ സെർച്ച് ബോക്സിൽ അയാളുടെ പേര് തിരയുക, അതിൽ ക്ലിക്ക് ചെയ്യുക
- തുടര്‍ന്നുവരുന്ന വിന്‍ഡോയിലെ Import എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.
- അപ്പോൾ വാട്‌സാപ്പ് ചാറ്റ് ടെലെഗ്രാമിൽ import ആവുന്നതാണ്. (വിഡിയോസും ഫോട്ടോസും ഇമ്പോർട് ആവുന്നില്ല)
വാട്‌സാപ്പിൽ നിന്ന് ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് ചേക്കേറുന്നവർക്ക് വാട്‌സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടാതെ ടെലഗ്രാമിലേക്ക് മാറാന്‍ പുതിയ മൈഗ്രേഷന്‍ ടൂള്‍ ഉപകരിക്കും.
വാട്‌സാപ്പില്‍ നിന്ന് കൊണ്ടുവരുന്ന ചാറ്റുകള്‍ ടെലഗ്രാമില്‍ മറ്റൊരാളുമായുള്ള ചാറ്റിലേക്ക് ആളുമാറി ഇംപോര്‍ട്ട് ചെയ്യാതിരിക്കാൻ ശ്രെദ്ധിക്കുക.നിങ്ങൾ ഇപോര്‍ട്ട് ചെയ്യുന്ന ചാറ്റിലെ സന്ദേശങ്ങളെല്ലാം ആ ചാറ്റിൽ ഉള്ള എല്ലാർക്കും കാണാന്‍ സാധിക്കും.
To move a chat from WhatsApp on iOS, open the Contact Info or Group Info page in WhatsApp, tap Export Chat, then choose Telegram in the Share menu.
On Android, open a WhatsApp chat, tap ⋮ > More > Export Chat, then choose Telegram in the Share menu: