Home » മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ)

മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ)

by Editor
kottayam style fish curry

മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ)

ആവശ്യമുള്ള സാധനങ്ങള്‍

  • മീൻ – 1 കിലോ (കഷ്ണങ്ങൾ ആക്കിയത്)
  • വെളുത്തുള്ളി – 20 ഗ്രാം
  • ഇഞ്ചി- 2 വലിയ കഷണം
  • ചുവന്നുള്ളി- 100 ഗ്രാം
  • കുടം പുളി- 4 കഷണം
  • കടുക്‌, ഉലുവ – അല്‍പം
  • മുളകു പൊടി (പിരിയൻ) – 4 ടേബിള്‍ സ്പൂണ്‍
  • കറിവേപ്പില – 3 ഇതൾ
  • വെളിച്ചെണ്ണ- 4 സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം

മീൻ വെട്ടിയത് കഴുകി വെയ്ക്കുക. ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക. കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക.

മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. വഴറ്റിയ കൂട്ട്‌ തണുക്കുമ്പോള്‍ നല്ല പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ്‌ എന്നിവ കൂടി ചേര്‍ത്ത്‌ മൂപ്പിക്കുക. ഇതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്‍ത്ത്‌, പാകത്തിന് ഉപ്പ് ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
മീന്‍ മുളകിട്ടത്‌ തയ്യാര്‍.

How to make Kottayam Style Fish Curry?

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00