Monday, September 16, 2024
Home » IMO ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

IMO ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

by Editor

രാജ്യത്ത് IMO ഉൾപ്പെടെ 14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.

ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000 – ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ നിരോധിച്ച ആപ്പുകൾ ചുവടെ

  1.  Crypviser
  2. Enigma
  3. Safeswiss
  4. Wickrme
  5. Mediafire
  6. Briar
  7. BChat
  8. Nandbox
  9. Conion
  10. IMO
  11. Element
  12. Second line
  13. Zangi
  14. Threema
India blocks 14 mobile apps used by terrorists in Pakistan

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00