ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ദിവസങ്ങള്‍ക്ക് മുമ്പ്അ വതരിപ്പിച്ച മോട്ടോ ജി22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു.
ഇതൊരു മീഡിയാടെക്ക് ഹീലിയോ ജി37 പ്രോസസ്സർ ഫോൺ ആണ്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം എന്നി സവിശേഷതകള്‍ ഇതിനുണ്ട്.
മോട്ടറോള ബ്രാന്‍ഡിംഗ് ഉള്ള പിൻ പാനലില്‍ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ സ്ഥാപിച്ചിരിക്കുന്ന നാല് ക്യാമറ സെന്‍സറുകളും ഉണ്ട്. 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, മാക്രോ ലെന്‍സ്, ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണമാണ് മോട്ടോ ജി22 അവതരിപ്പിക്കുന്നത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16-മെഗാപിക്‌സല്‍ ക്യാമറയുണ്ട്.
4GB+ 64GB സിംഗിളിന് 10,999 രൂപയ്ക്കാണ് ജി22 പുറത്തിറക്കിയിരിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. ബജറ്റ് ഫോണായ മോട്ടോ ജി22 ആന്‍ഡ്രോയിഡ് 12 ൽ ആണ് വരുന്നത്.