167
ഇന്ന് പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഓൺലൈൻ വഴി പണമടയ്ക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ പേയിൽ ചില സമയങ്ങളിൽ പേയ്മെന്റ് നടത്തുമ്പോൾ പരാജയപെടാറുണ്ട്. പേയ്മെന്റ് പരാജയത്തിന് കാരണം ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതോ ആപ്പ് തകരാറുകളോ ആകാം.
പണമടയ്ക്കുന്നയാളുടെയോ സ്വീകർത്താവിന്റെയോ തെറ്റുകൾ കാരണം ഓൺലൈൻ പേയ്‌മെന്റിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ തടസം നേരിട്ടാൽ പരിഭ്രാന്തരാകാതെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.
ഗൂഗിൾ പേ പേയ്മെന്റ് പരാജയപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പണം അയയ്‌ക്കുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും ബാങ്ക് അക്കൗണ്ട് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
- നിങ്ങൾ വലിയ തുകയാണ് ഗൂഗിൾ പേ വഴി അയക്കാൻ ശ്രമിച്ചത് എന്നുണ്ടെങ്കിൽ തുക കുറയ്ക്കാൻ ശ്രദ്ധിക്കുക.
- പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് ഉറപ്പുവരുത്തുക.
- പ്രതിദിന ഇടപാട് പരിധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തുക.
- നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.
- ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക.
- ഗൂഗിൾ പേ ആപ്പിന്റെ ‘cache ‘ ക്ലിയർ ചെയ്യുക
- നമ്പറിലേക്ക് പണം അയക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ, QR കോഡ് സ്കാൻ ചെയ്തു പണം അയക്കാൻ ശ്രമിക്കുക.
How to avoid transaction problems with google pay?