ടാറ്റ ഗ്രൂപ്പിലെ എല്ലാ ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയ സൂപ്പര്‍ ആപ് “ടാറ്റ ന്യൂ” (Tata Neu) പുറത്തിറക്കി. ഓണ്‍ലൈന്‍ വാണിജ്യ രംഗത്ത് വന്‍ കുതിപ്പു ലക്ഷ്യമിട്ടുള്ള നീക്കമാണിത്. വിവിധ ഉല്‍പന്ന വിഭാഗങ്ങളിലെ ബ്രാന്‍ഡുകള്‍ ഒറ്റ ആപ്പില്‍ ആക്കുന്ന സുപ്പര്‍ ആപ് ഇന്ത്യയില്‍ ആദ്യമാണെന്ന് ടാറ്റ ഗ്രൂപ്പ് അവകാശപ്പെട്ടു.
നിത്യോപയോഗ സാധനങ്ങള്‍ വിൽക്കുന്ന ബിഗ് ബാസ്കറ്റ്, മരുന്നു വില്‍ക്കുന്ന 1എംജി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായുള്ള ക്രോമ, താജ് ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഐഎച്ച്‌സിഎല്‍, സ്റ്റാര്‍ബക്സ് ഫുഡ് ബ്രാന്‍ഡ്, ടാറ്റ ക്ലിക്, വെസ്റ്റ് സൈഡ് ഫാഷന്‍, എയര്‍ എഷ്യ ഇന്ത്യ എയര്‍ലൈന്‍ എന്നിവയൊക്കെ ഈ ഒറ്റ് ആപ്പില്‍ ലഭ്യമാകും.
വിസ്താര, എയര്‍ ഇന്ത്യ എന്നി എയര്‍ലൈനുകള്‍, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, തനിഷ്ക് എന്നിവ ഉടന്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു, ആപ് വഴി നടത്തുന്ന ഓരോ ഇടപാടിനും റിവാര്‍ഡ് പോയിന്റ് ആയ സ്യൂ കോയിന്‍ ലഭിക്കും. ഇത് പിന്നീടുള്ള ഇടപാടുകളില്‍ പണത്തിനു പകരമായി ഉപയോഗിക്കാനാകും. യൂട്ടിലിറ്റി ബില്‍ തുക അടയ്ക്കാനും ആപ് ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയ്‌സ് പ്പേസ്‌റ്റോറിലും ആപ് സ്റ്റോറിലും ടാറ്റ ന്യൂ ഡൌണ്‍ലോഡിനു ലഭ്യമാണ്.
Tata Neu app launched, New UPI app by tata – Tata Neu