Monday, July 22, 2024
Home » പ്രവാസികൾക്ക് കോവിഡ് വാക്സിൻ മുൻഗണന രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം?

പ്രവാസികൾക്ക് കോവിഡ് വാക്സിൻ മുൻഗണന രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം?

by Editor

പ്രവാസികൾക്ക് കോവിഡ് വാക്സിൻ മുൻഗണന രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം?

പ്രവാസികൾക്ക് കോവിഡ് വാക്‌സിനേഷന്‍ മുൻഗണന ലഭിക്കാനായി പ്രത്യേക രജിസ്‌ട്രേഷൻ ലിങ്ക് നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിലൂടെ അപേക്ഷിക്കേണ്ടതെങ്ങനെ എന്ന് നമുക്കിവിടെ നോക്കാം.

  1. ആദ്യമായി www.cowin.gov.in എന്ന ലിങ്കിൽ കയറി വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാൻ  അറിയില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
  2. തുടർന്ന്  പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം.
  3. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer മെസ്സേജ് ബോക്സ് വായിച്ചതിന് ശേഷം ക്ലോസ് ചെയ്യുക.
  4. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ആറ് അക്ക OTP നമ്പർ, Enter OTP എന്ന ബോക്സിൽ എന്റർ ചെയ്ത് Verify എന്നതിൽ ക്ലിക്ക് ചെയ്യുക.
  5. തുടർന്ന് OTP Verified എന്ന മെസേജ് വരുമ്പോൾ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാം.
  6. ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
  7. ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യണം. ഇതിൽ ആദ്യം പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായും, രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകൾ PDF/JPG എന്നീ ഫോർമാറ്റിലും 500 kb യിൽ താഴെ ഫയൽ സൈസും ഉള്ളതായിരിക്കണം.
  8. അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എന്റർ ചെയ്ത് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.

അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. 

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോർട്ട് എന്നിവ കാണിക്കേണ്ടതാണ്. വിദേശത്തേക്കുള്ള കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വരേണ്ടതിനാൽ പ്രവാസികൾ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോർട്ട് നമ്പർ തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. 

Kerala special registration link for expatriates to get vaccination preference. Pravasi Vaccination registration link.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00