91
ആധാർ കാർഡ് വച്ച് വാക്സിൻ എടുത്ത പ്രവാസികൾക്ക് വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ എങ്ങനെ ചേർക്കാം?
നേരത്തെ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് ഉപയോഗിച്ച പ്രവാസികൾ വിദേശത്തേക്ക് മടങ്ങുമ്പോൾ ആധാർ കാർഡ് നമ്പർ മാത്രമടങ്ങിയ സർട്ടിഫിക്കറ്റുകൾ പല രാജ്യങ്ങളിലും സ്വീകരിക്കാത്തതുകൊണ്ട് പാസ്പോർട്ട് നമ്പർ കൂടി സർട്ടിഫിക്കറ്റിൽ കാണിക്കണം എന്ന ആവശ്യമുയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ പരിഹാരം ഉണ്ടായിരിക്കുകയാണ്.
- ആദ്യമായി https://covid19.kerala.gov.in/vaccine എന്ന ലിങ്കിൽ കയറുക. മൂന്നാമത്തെ ഓപ്‌ഷൻ ആയ വാക്സിൻ സർട്ടിഫിക്കറ്റ് (Vaccine Certificate (Going Abroad) എന്നത് തെരഞ്ഞെടുക്കുക.
- അപ്പോൾ വരുന്ന Disclaimer ക്ലോസ് ചെയ്‌തു വിടുക. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പറും COWIN No ഉം എന്റർ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകുക.
- തുടർന്ന് പാസ്പോർറ്റിന്റെയും വിസയുടെയും സ്കാൻഡ് കോപ്പി അപ്‌ലോഡ് ചെയ്യുക.
ഈ വിവരങ്ങൾ അതാത് ജില്ലാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യും. സ്വീകാര്യമായ അപേക്ഷകർക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
How to add passport no on covid vaccine certificate online?