Saturday, October 12, 2024
Home » പ്രണയം പൂക്കുന്ന വാലന്റൈന്‍ വീക്കിനെ പരിചയപ്പെടാം

പ്രണയം പൂക്കുന്ന വാലന്റൈന്‍ വീക്കിനെ പരിചയപ്പെടാം

by Editor
Valentines day

പ്രണയം പൂക്കുന്ന വാലന്റൈന്‍ വീക്കിന് തുടക്കം

വീണ്ടുമൊരു പ്രണയദിനം വരികയാണ്. ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസം. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു വാരം. പ്രണയം എന്നും കൈമാറാം. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള അംഗീകാരമാണ് ഈ ദിവസം. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ  വീക്ക്. ഈ അഴ്ച്ചയിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യുന്നത്. അവ എന്താണെന്നു നോക്കാം.

റോസ് ഡേ – ഫെബ്രുവരി 7

വാലന്റൈൻ വീക്കിലെ ആദ്യ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നു. പ്രണയത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കുന്ന റോസാപുഷ്പം കൈമാറുകയാണ്  ഈ ദിവസത്തിൽ ചെയുന്നത്. പ്രണയം ഇതുവരെ പറയാത്തവർ പൂക്കൾ നൽകി പ്രണയത്തെക്കുറിച്ച് സൂചിപ്പിക്കണം. പ്രണയമാണെങ്കിൽ ചുവന്ന പൂവാണ് നൽകേണ്ടത്. സുഹൃത്തുക്കൾക്കും തമ്മിലും ഈ ദിവസം പൂവ് കൈമാറാം. മഞ്ഞ റോസാപ്പൂവ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലൂടെ കടന്നു പോവുകയാണെങ്കിൽ പിങ്ക് നിറത്തിലുള്ള പൂവും നൽകാം. ശത്രുത അവസാനിപ്പിച്ച് സൗഹൃദത്തിന്റെ പാത തുറക്കാനായി വെള്ള റോസാപ്പൂക്കളാണ് നൽകേണ്ടത്.

പ്രൊപ്പോസ് ഡേ – ഫെബ്രുവരി 8

കണ്ണുകൾ കൊണ്ട് പറയാതെ പറഞ്ഞ പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രെപ്പോസ് ഡേ. പൂക്കളുടെ മനോഹാരിതയേക്കാൾ വാക്കുകളുടെ തീവ്രതയും ആർദ്രതയും കൊണ്ട് പ്രണയം പറയാനുള്ള ദിവസമാണിത്. എത്രമാത്രം നിങ്ങൾ അവരെ പ്രണയിക്കുന്നുവെന്ന് നിങ്ങളുടെ വാക്കുകളിൽ കൂടെ പങ്കാളിക്ക് മനസ്സിലാകണം.  നിങ്ങളുടെ വാക്കുകളിൽ സ്നേഹത്തിന്റെ ആഴം വ്യക്തമാകണം. 

ചോക്ലേറ്റ് ഡേ – ഫെബ്രുവരി 9

പ്രണയമാകുന്ന മധുരത്തിന് ചോക്ലേറ്റുകൾ പങ്കുവച്ച് അതിമധുരം സമ്മാനിക്കുന്ന ദിവസമാണിത്. പ്രണയിക്കുന്ന വ്യക്തിക്കൊപ്പം ഒരു ചോക്ലേറ്റ് പങ്കുവച്ച് ഈ ദിവസം ആഘോഷമാക്കാം. വൈവിധ്യമാർന്ന ചോക്ലേറ്റുകള്‍ നിറച്ച പെട്ടികൾ സമ്മാനിച്ച് അന്നേ ദിവസം പ്രണയിനിയെ അദ്ഭുതപ്പെടുത്തുകയും ആവാം.

ടെഡി ഡേ – ഫെബ്രുവരി 10

ടെഡി ബിയറിനെ ഇഷ്ടമില്ലാത്ത പെൺകുട്ടികളുണ്ടാകുമോ ? അവർക്ക് ഒരു ടെ‍ഡിയെ നൽകുമ്പോൾ ഉള്ള സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആണ്. എത്ര അകലെയാണെങ്കിലും നിങ്ങൾ നൽകുന്ന ആ ടെഡ്ഡി നിങ്ങളുടെ പ്രണയം ഓർമപ്പെടുത്തി കൊണ്ടേയിരിക്കും. 

പ്രോമിസ് ഡേ – ഫെബ്രുവരി 11

ജീവിതകാലം മുഴുവൻ ഞാൻ നിന്റേതായിരിക്കും എന്ന ഉറപ്പ് തനിക്കു പ്രിയപ്പെട്ടയാൾ തരുന്നതിലും വലുതായി മറ്റെന്താണ് ഉള്ളത്. മറ്റെല്ലാ സമ്മാനങ്ങളേക്കാളും സന്തോഷം അങ്ങനെയാരു വാക്കിനുണ്ടാകും. പ്രണയം നിറവേറ്റാൻ, എന്നും ഒന്നിച്ചുണ്ടാകാൻ സാധ്യമായതെല്ലാം നിങ്ങൾ ചെയ്യുമെന്ന് പ്രിയപ്പെട്ടവൾക്ക് വാക്കു നൽകുന്ന ഈ ദിവസം നിങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കും. 

ഹഗ് ഡേ – ഫെബ്രുവരി 12

പ്രണയാർദ്രമായി ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ എത്രയോ കാര്യങ്ങൾ പറയാതെ പറായാനാവും. നിങ്ങളുടെ സ്നേഹവും കരുതലും ആ ആലിംഗനം വിളിച്ചു പറയും. എല്ലാം മറന്ന്, നിങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കപ്പെടും. അതാണ് ഹഗ് ഡേ. പ്രണയിക്കുന്നവരെ മാത്രമല്ല, പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളേയും അന്നു കെട്ടിപ്പിടിക്കാം. 

കിസ് ഡേ – ഫെബ്രുവരി 13

ഈ ദിവസം ഒരു സ്നേഹ ചുംബനം നൽകി പ്രണയം എന്നും ഓർമയിൽ സൂക്ഷിക്കാം. ഒരിക്കലും മറക്കാനാകത്ത ഒന്നായി ഈ ചുംബനം എന്നുമുണ്ടാവും. 

വാലന്റൈൻസ് ഡേ – ഫെബ്രുവരി – 14 

ഫെബ്രുവരി 14 അന്നാണ് പ്രണയത്തിനു വേണ്ടിയുള്ള ആ ദിവസം. പ്രണയിക്കുന്നവർ ഒന്നിച്ച് ആഘോഷിച്ചും സ്വപ്നങ്ങൾ പങ്കിട്ടും ഈ ദിവസത്തെ വരവേൽക്കാം.

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com