68
കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം ഓൺലൈനായി എങ്ങനെ അറിയാം?
കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനായി
- https://labsys.health.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ കയറുക..
- Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക / അല്ലെങ്കിൽ https://labsys.health.kerala.gov.in/Download_report/patient_test_report ഈ ലിങ്കിൽ കയറുക.
- പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, captcha തുടങ്ങിയ വിവരങ്ങൾ നൽകുക.
- Download എന്ന ബട്ടൺ ക്ലിക്ക് ചെയ്തു പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് എടുക്കാം.
- SRF ID നിങ്ങൾക്ക് അറിയില്ലെങ്കിൽ Know Your SRF ID എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക / അല്ലെങ്കിൽ https://labsys.health.kerala.gov.in/Download_report/know_my_SRF/ ഈ ലിങ്കിൽ കയറുക.
- തുടർന്ന് വരുന്ന പേജിൽ പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ, captcha തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക.
- തുടർന്ന് വരുന്ന പേജിൽ captcha നൽകി പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
How to check covid19 test result online in Kerala