93
റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തി വെച്ചതായി റിപോർട്ടുകൾ. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് നിർത്തിവെച്ചത്.
റിയാലിറ്റി ഷോ താല്‍കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നും കോവിഡ് പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുമെന്നാണ് ഏഷ്യാനെറ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.
Bigg Boss Malayalam Season 3 stopped due to Covid19 restrictions in Tamil Nadu.