Thursday, September 12, 2024
Home » നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ എങ്ങനെ ഡൌൺലോഡ് ചെയ്തെടുക്കാം?

നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ എങ്ങനെ ഡൌൺലോഡ് ചെയ്തെടുക്കാം?

by Editor

പലരും ആവശ്യം വരുമ്പോൾ ആവും ജനന സർട്ടിഫിക്കറ്റ് തിരക്കുക. പലപ്പോഴും അപ്പോൾ ജനന സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടവുകയുമില്ല. ഒന്ന് രണ്ടു ദിവസം ഗവർമെന്റ് ഓഫീസിൽ കയറി ഇറങ്ങിയാൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടുകയുമുള്ളൂ. എന്നാൽ ഇപ്പോൾ ഓൺലൈൻ ആയി തന്നെ നിങ്ങളെ ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി എങ്ങനെ ഓൺലൈനായി ഡൌൺലോഡ് ചെയ്യാം എന്ന് നമുക്കിവിടെ നോക്കാം.

  1. ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിന് കേരളം സർക്കാരിന്റെ https://cr.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ കയറുക.
  2. ഓപ്പൺ ആയി വരുന്ന വെബ്സൈറ്റിലെ Certificate Search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 
  3. ക്ലിക്ക് ചെയുമ്പോൾ തുറന്നുവരുന്ന വെബ് പേജിൽ ജനനം രജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവ സെലക്ട് ചെയ്തു Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. തുടർന്ന് വരുന്ന പേജിൽ നിന്ന് ജനന വർഷം തിരഞ്ഞെടുക്കുക.
  5. തുടർന്ന് ഓപ്പൺ ആയി വരുന്ന പേജിൽ Birth Certificates എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് നിങ്ങളുടെ പേര്, ജനനത്തീയതി, ജൻഡർ, അമ്മയുടെ പേര് എന്നിവ നൽകി സെർച്ച് ചെയ്യുക. 
  6. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഡീറ്റെയിൽസ് കാണും അതിൽ View ബട്ടൺ ക്ലിക്ക് ചെയ്തു സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തെടുക്കാം.

ഇതുപോലെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള  മരണ / വിവാഹ സർട്ടിഫിക്കറ്റുകളും ഡൌൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും.

How to download Birth Certificate online in Kerala?

  1. Birth certificate can be downloaded from “Sevana website” of Kerala Government.
  2. Click on “Certificate Search” option from the list of options provided to get the next page.
  3. Select your district, Local body type, and Local body from the drop-down menu. Click on submit for list of certificates as per records year-wise.
  4. Select year of birth from the list to get page with prompt for user to enter details about the person and hit search to get the certificate.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00