79
ബര്‍മുഡയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഷെയിന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയുന്ന ബര്‍മുഡയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിരിച്ചു കൊണ്ടു വെള്ളത്തില്‍ കിടക്കുന്ന ഷെയ്നാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സി.കെ. സുരജ്, സി. ജെ. ബിജു, എന്‍.എം. ബാദുഷ എന്നിവര്‍ ചേർന്നാണു ചിത്രം നിര്‍മിക്കുന്നത്.
കാശ്മീരി യുവതി ശെയ്ലി കൃഷ്ണയാണ് നായിക. വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണി യന്‍പിള്ള രാജു, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, ശശികാന്ത് മുരളി, ഗാരി നന്ദ, നുറിന്‍ ഷെറീഫ് തുടങ്ങിയവരും അഭിനയിക്കുന്നു. നര്‍മപശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.