Wednesday, June 12, 2024
Home » ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 മത്സരാത്ഥികൾ ആരൊക്കെ?

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 മത്സരാത്ഥികൾ ആരൊക്കെ?

by Editor

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 മത്സരാത്ഥികൾ ആരൊക്കെ? 

മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 ഷോ മാർച്ച് 27 തീയതി ആരംഭിച്ചു.  നവീൻ അറക്കൽ, എന്നീ മത്സരാത്ഥികൾ പങ്കെടുക്കുന്നു. 

1. നവീൻ അറക്കൽ 

ടെലി പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് നവീൻ അറക്കൽ. സീരിയലുകളിലൂടെയും സെലിബ്രിറ്റി ഷോകളിലൂടെയും താരം ടിവി രംഗത്ത് സജീവമായിരുന്നു. ‘സീത’, ‘പടാത്ത പൈങ്കിളി’ തുടങ്ങിയ ഷോകളിൽ താരം മാംസളമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പടാത്ത പൈങ്കിളിയിൽ , അന്തരിച്ച നടൻ ശബരി ആദ്യം ചെയ്ത അരവിന്ദ് എന്ന കഥാപാത്രത്തെയാണ് നവീൻ അവതരിപ്പിച്ചത്. എന്നിരുന്നാലും, ‘സ്റ്റാർ മാജിക്’ എന്ന സെലിബ്രിറ്റി ഷോയിലേക്കുള്ള പ്രവേശനത്തോടെ നവീൻ കൂടുതൽ ജനപ്രീയനായി മാറി. ഷോയിലെ അദ്ദേഹത്തിന്റെ ചാരുതയും സ്പോർട്സ് സ്പിരിറ്റും ആരാധകർക്ക് ഏറെ ഇഷ്ടമായിരുന്നു. അടുത്തിടെ ‘കനകൺമണി’യിലെ അതിഥി വേഷത്തിലൂടെ താരം ശ്രദ്ധ നേടിയിരുന്നു. 

2. ജാനകി സുധീര്‍

യുവ നടിയായി മലയാളത്തില്‍ ശ്രദ്ധേയയായ ജാനകി സുധീറാണ് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. സീരിയലിലും ജാനകി സുധീര്‍ വേഷമിട്ടുണ്ട്. ബിഗ് ബോസ് തന്റേതാക്കി മാറ്റാമെന്ന് ഉറച്ച വിശ്വാസത്തോടെയാണ് ജാനകി സുധീര്‍ എത്തിയിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ എത്തിയ ‘ചങ്ക്സി’ലൂടെയാണ്  ജാനകി സുധീര്‍ വെള്ളിത്തിരിയില്‍ എത്തുന്നത്. ദുല്‍ഖര്‍ നായകനായ ‘ഒരു യമണ്ടൻ പ്രേമ കഥ’യിലും ജാനകി സുധീര്‍ വേഷമിട്ടു. ഹോളിവൂണ്ട് ആണ് മറ്റൊരു പ്രധാന ചിത്രം. ‘ഈറൻനിലാവ്’, ‘തേനും വയമ്പും’ തുടങ്ങിയ സീരിയലുകളിലൂടെയും ജാനകി സുധീര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി.

For Janaki Sudheer Photo Click Here

3.ലക്ഷ്‍മി പ്രിയ

ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്‍മി പ്രിയ. വളരെ ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ ലക്ഷ്‍മി പ്രിയക്ക് സാധിച്ചു. മോഹന്‍ലാല്‍ നായകനായ ‘നരനാ’യിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഒരിടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീവമായി തുടരുന്ന ലക്ഷ്‍മി പ്രിയ ഇനി മുതൽ ബിഗ് ബോസിൽ ഉണ്ടാകും. ഇന്ന് മുതൽ ആരംഭിക്കുന്ന ബിഗ് ബോസ് സീസൺ 4ലെ മത്സരാർത്ഥികൾ ഒരാളാണ് ലക്ഷ്‍മി പ്രിയ.

4. ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍

മോട്ടിവേഷനല്‍ സ്‍പീക്കറെന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ആയിരങ്ങള്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളേകുന്നു. ആയിരക്കണക്കിന് പേരാണ് ദിവസവും മുന്നോട്ട് പോകാനുള്ള ഊര്‍ജം  തേടി അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ സമീപിക്കുന്നത്. അരലക്ഷത്തിലധികം ഫോളോവര്‍മാരുണ്ട് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്ന റോബിന്‍ രാധാകൃഷ്‍ണന്‍‍‍,  സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്ടര്‍ മച്ചാന്‍ എന്ന പേരില്‍ താരമായത്. പിന്നീട് കൗമുദി ടെലിവിഷനില്‍ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന്‍ എന്ന ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലുമെത്തി. അഭിനയ രംഗത്തും തിരക്കഥയിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ചിദംബരം ഗവ. മെഡിക്കല്‍ കോളേജിലാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. 31 വയസുകാരനായ ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍ അവിവാഹിതനാണ്.

5. ധന്യ മേരി വർഗീസ് 

വാശിയേറിയ മത്സരത്തിൽ ഇത്തവണ മാറ്റുരയ്ക്കാൻ സിനിമ-സീരിയൽ നടിയായ ധന്യ മേരി വർഗീസും ബിഗ്ബോസ് വീട്ടിലുണ്ട്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006 -ൽ ‘ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് ‘നന്മ’ എന്ന ചിത്രത്തിലാണ് എങ്കിലും ‘തലപ്പാവ്’ എന്ന ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ ‘സീതാകല്യാണം’ എന്ന സീരിയലിൽ ‘സീത’യെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു ‘സീതാകല്യാണം’. ‘വൈരം’, ‘ദ്രോണ’, ‘റെഡ് ചില്ലീസ്’, ‘നായകൻ’, ‘കേരള കഫെ’ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആണ് ഭർത്താവ്.

6. ശാലിനി നായര്‍

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വി ജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിനു പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട് എന്നു മാത്രമല്ല, ആ മേഖലയോട് അതീവ താല്‍പര്യവുമുണ്ട്. 

7. ജാസ്‍മിന്‍ മൂസ

ജീവിതസാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തിയ ഒരു വനിത ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയാണ്. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമായ ജാസ്‍മിന്‍ എം മൂസയാണ് അത്. ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിന്‍റെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ജാസ്‍മിന്‍ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ 18-ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തില്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരര്‍ഥത്തില്‍ സ്വയം കരുത്തയാവാന്‍ പ്രേരിപ്പിച്ചത്.

8. അഖില്‍ ബി എസ് നായര്‍

ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കാൻ എത്തുന്നത് കുട്ടി അഖിലാണ്. വെറും ചിരിത്താരം മാത്രമല്ലാതെ ഒരു ഗംഭീര മത്സരാര്‍ഥിയാകാനാകും കുട്ടി അഖിലിന്റെ ശ്രമം. കുട്ടി അഖിലിന്റെ കോമഡി തന്ത്രങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരെയും ആകര്‍ഷിക്കുമോ എന്ന് കണ്ടറിയാം. കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ ‘പ്രീമിയര്‍ പദ്‍മിനി’ വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്.  കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസണ്‍ ടു അഖിലിനെ താരമാക്കി. നെയ്യാറ്റിൻകര പോളിടെക്നിക് കോളേജില്‍ നിന്ന് തുടങ്ങിയ അഖിലിന്റെ കലാപ്രവര്‍ത്തനം ഇന്ന് സിനിമയിലും എത്തിനില്‍ക്കുന്നു.

9. ഡെയ്‍സി ഡേവിഡ്

ആ മേഖലയിലെ പുരുഷന്മാരെ അപേക്ഷിച്ച്. അതേസമയം ഫോട്ടോഗ്രഫിയില്‍ തന്‍റേതായ അടയാളം സൃഷ്‍ടിച്ച സ്ത്രീകളും ഉണ്ട്. പുതുതലമുറയില്‍ നിന്നുള്ള അത്തരത്തിലെ ഒരാള്‍ ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായി ഉണ്ട്. ഡെയ്‍സി ഡേവിഡ് ആണത്. 
വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. സെലിബ്രിറ്റി ഫോട്ടോഗ്രഫിയില്‍ ഡെയ്‍സിയെപ്പോലെ പേരെടുത്ത അധികം വനിതകള്‍ ഇല്ല. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി നയിക്കുന്നത്. 

10. റോൺസൺ വിൻസെന്റ്

പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ‘വിഗ്രഹണം’ എന്ന പരമ്പരയിലൂടെയാണ്  ടെലിവിഷന്‍ സീരിയല്‍ രംഗക്കേത്ത് റോൺസൺ എത്തിയത്. തുടര്‍ന്ന് ‘ഭാര്യ’, ‘സീത’, ‘അനുരാഗം’, ‘കൂടത്തായി’ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ഇത്തരം പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോണ്‍സൺ.  സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളായിരുന്നു താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു റോൺസൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച്  മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിലേക്കുള്ള താരത്തിന്റെ എൻട്രി.

11. സുചിത്ര നായര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ഒരാളായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം സുചിത്ര നായര്‍. സ്വന്തം പേരിനേക്കാള്‍ അവതരിപ്പിച്ച ഹിറ്റ് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് സുചിത്ര. നടിമാരില്‍ ചിലര്‍ക്കു മാത്രം ലഭിക്കുന്ന ആ ഭാഗ്യം സുചിത്രയ്ക്ക് സമ്മാനിച്ചത് വാനമ്പാടി എന്ന പരമ്പരയാണ്. ഏഷ്യാനെറ്റിന്‍റെ ജനപ്രിയ പരമ്പരയായിരുന്നു വാനമ്പാടിയില്‍ പദ്മിനി (പപ്പി) എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരുന്നത്. വാനമ്പാടി സംപ്രേഷണം അവസാനിപ്പിച്ചതിനു ശേഷവും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാത്ത കഥാപാത്രമായി ഇത്.
വാനമ്പാടിക്കു മുന്‍പ് സുചിത്ര അവതരിപ്പിച്ച മറ്റൊരു കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കൃഷ്ണകൃപാ സാഗരം എന്ന പരമ്പരയിലെ കഥാപാത്രമായിരുന്നു അത്. ദുര്‍ഗ്ഗാ ദേവിയായാണ് സുചിത്ര ഈ പരമ്പരയില്‍ എത്തിയത്. എന്നാല്‍ സുചിത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് വാനമ്പാടിയിലെ പപ്പി ആയിരുന്നു. 

12. നിമിഷ

മിസ് കേരള 2021 ഫൈനലിസ്റ്റാണ് നിമിഷ. നിയമവിദ്യാര്‍ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. അത്യധികം ഊര്‍ജ്വസ്വലതയോടെയാണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. 

13. അപർണ മൾബറി 

തൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല്‍ എത്തിയിരിക്കുകയാണ്. മലയാളം ബിഗ് ബോസിൽ അപർണ എത്തുന്നത് പുതു ചരിത്രം കൂടി രചിച്ചു കൊണ്ടാണ്. ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് ഈ താരം. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേളത്തിൽ എത്തുമ്പോൾ അപർണയ്‍ക്ക് പ്രായം മൂന്ന്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ കാലം.പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ഇതിനിടയിലാണ് മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. പിന്നീട് കേരളത്തെയും ഇവിടുത്തെ ജീവിത രീതികളെയും അപർണ സ്വായാത്തമാക്കി. മലയാളികൾ പേലും കേട്ടാൽ അമ്പരക്കുന്ന തരത്തിൽ അവർ മലയാളം പറയാൻ തുടങ്ങി.

14. സൂരജ് തേലക്കാട്

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ എന്ന വന്‍ വിജയമായ ചിത്രം ഇറങ്ങിയ കാലത്ത് കേരളീയര്‍ക്കെല്ലാം മനസില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു ആരാണ് ആ നടൻ എന്നത്.  സൂരജ് തേലക്കാടാണ് ആ നടൻ എന്ന് വെളിപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’ റോബോട്ട് ആകും മുന്‍പ് തന്നെ മലയാളിക്ക് സുപരിചിതനാണ് ഈ കലാകാരന്‍. ടിവി പരിപാടികളിലെ ‘വലിപ്പമേറിയ’ പ്രകടനങ്ങള്‍ സൂരജിനെ മലയാളിക്ക് പരിചയമുള്ള മുഖമാക്കിയിരുന്നു.

15. ദില്‍ഷ പ്രസന്നന്‍

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദിര്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ‘കാണാകണ്‍മണി’യിലെ മാനസയായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.
കോഴിക്കോട് ജനിച്ചു വളര്‍ന്ന ദില്‍ഷ പ്രസന്നന്‍ കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസ്, ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അമ്മ – ബീന, അച്ഛന്‍ – പ്രസന്നന്‍. 29കാരിയായ ദിര്‍ഷയുടെ സ്വപ്‍നം എയര്‍ഹോസ്റ്റസ് ആവുകയാണ്.  ഇപ്പോള്‍ ബാഗ്ലൂരില്‍ അഡ്‍മിന്‍ കോര്‍ഡിനേറ്ററായി  ജോലി ചെയ്യുന്നു. അവിവാഹിതയാണ്.

16.ബ്ലെസ്‍ലി

മലയാളത്തിലെ സംഗീതലോകത്തെ സശ്രദ്ധം വീക്ഷിക്കുന്നവര്‍ ഇതിനകം ശ്രദ്ധിച്ചിട്ടുള്ള പേരാണ് ബ്ലെസ്‍ലിയുടേത് (Blesslee). ഗായകനായും സംഗീത സംവിധായകനായുമൊക്കെ വെറും 21 വയസ്സിനുള്ളില്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ഈ യുവകലാകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തനാക്കുന്നതും. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പ്രധാന നേട്ടത്തിലേക്കും ചുവടുവെക്കുകയാണ് ബ്ലെസ്‍ലി. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss Malayalam Season 4) ഒരു മത്സരാര്‍ഥിയായി പ്രേക്ഷകരിലേക്ക് എത്തുകയാണ് അദ്ദേഹം.

17.അശ്വിൻ

അശ്വിൻ വിജയ് എന്ന പേര് കേട്ടാൽ പലർക്കും തിരിച്ചറിയാൻ സാധിച്ചേക്കും. ചെറുപ്പത്തിൽ തന്നെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ, ഇരുണ്ട ഭൂതകാലത്തെ വകഞ്ഞ് മാറ്റി കരുത്തുറ്റ പോരാട്ടത്തിലൂടെ വെളിച്ചത്തിലേക്ക് നടന്നടുത്ത പ്രതിഭ. അങ്ങനെയറിയണം അശ്വിനെ. ജാലവിദ്യകളുടെ ലോകത്ത് അസാമാന്യ പാടവമുള്ള അശ്വിൻ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‍സിലും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് 

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00