139
Table of Contents
കാൽ വിണ്ടുപൊട്ടൽ എങ്ങനെ മാറ്റാം ?
വീട്ടിൽ ചെയ്യാവുന്ന പരിഹാര മാർഗ്ഗങ്ങൾ
ചിലർക്ക് എല്ലാ കാലാവസ്ഥയിലും വരുന്ന പ്രധാന പ്രശ്നമാണ് കാലു വിണ്ടുപൊട്ടൽ. തണുപ്പ് കാലത്തു കാലു വിണ്ടുപൊട്ടൽ കൂടുതൽ അവാറുണ്ട്. കാഴ്ചയ്ക്കുള്ള അഭംഗി മാത്രമേ ചെറിയ തോതിലുള്ള കാലു വിണ്ടു പൊട്ടലിന് ഉണ്ടാകൂ. എന്നാൽ ഇത് രൂക്ഷമായാൽ അസഹ്യമായ വേദനയും അനുഭവപ്പെടാം.
കാൽ വിണ്ടുപൊട്ടൽ എങ്ങനെ മാറ്റം എന്ന് നോക്കാം.
- ഉപ്പു ചെറു ചൂടുവെള്ളത്തിൽ കലക്കി ആ ലായനിയിൽ കാൽ മുക്കിവയ്ക്കുന്നത് കാൽ വിണ്ടുപൊട്ടൽ മൂലമുള്ള വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് ശേഷം പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരസി വിർത്തിയാക്കാം. അതിനു ശേഷം പെട്രോളിയം ജെല്ലി അടങ്ങിയ ലേപനങ്ങൾ പുരട്ടുന്നത് നല്ലതാണ്.
- ഇതോടൊപ്പം തന്നെ ആന്റി ബയോട്ടിക് ലേപനങ്ങൾ (ഡോക്ടറിന്റെ നിർദേശ പ്രകാരം) പുരട്ടുന്നത് വിള്ളൽ ഉണങ്ങാൻ സഹായിക്കും.
- സ്റ്റിറോയ്ഡ്, സാലിസിലിക് ആസിഡ് ലേപനങ്ങളും പുരട്ടുന്നത് മൊരിച്ചിലും ചൊറിച്ചിലും മാറ്റാൻ നല്ലതാണ്.