പ്രകൃതിയോടലിഞ്ഞുചേർന്ന് ഒരുക്കിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പൂക്കളും, ഇലകളും, ചിത്രങ്ങളും കൊണ്ട് വർണ വിസ്മയം തിർത്തിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്.
പ്രകൃതിയുടെ തീമിൽ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിൽ ഇലയും, പൂക്കളും, പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഈ ഫോട്ടോഷൂട്ടിന്റെ ബാക്ക്ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.
ഈ ഫോട്ടോഷൂട് പകർത്തിയിരിക്കുന്നത് ജസ്റ്റിൻ ജെയിംസാണ്. കോസ്റ്റും ഡിസൈൻസ് സ്മൃതി സൈമണും സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ് ചെയ്തിരുക്കുന്നത്.
മോഡലുകളായ ആതിര, ശ്രീദേവി വേണുഗോപാൽ എന്നിവർ എത്തിയപ്പോൾ അവരെ അണിയിച്ചൊരുക്കിയത് മേക്കപ്പ് ആർട്ടിസ്‌റ്റായ സിന്ധു പ്രദീപ് ആണ്. ബോഡി പെയിന്റിംഗ് ചെയ്തത് സംഗീതയും ആയിരുന്നു.