കിംഗ്ഫിഷർ കലണ്ടർ എന്നും ശ്രദ്ധ നേടുന്നത് കണ്ണിന് കുളിർമയേകുന്ന ഭൂപ്രകൃതിയുടെ കാഴ്ചകൾ കൊണ്ടും സ്വിംസ്യൂട്ട് ഫോട്ടോഷൂട്ട് കൊണ്ടുമാണ്. 2021 ലെ കിംഗ്ഫിഷർ കലണ്ടർ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ വെച്ചാണ്. കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഷൂട്ട് നടത്തിയത്. ആദ്യ എഡിഷൻ മുതലേ ഫോട്ടോഷൂട് പകർത്തിയിരുന്നു അതുൽ കസ്‌ബെക്കറാണ് ഈ വർഷവും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കലണ്ടർ ഷൂട്ടിന്റെ പത്തൊൻപതാം എഡിഷന് നാട്ടിൽ എടുക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് താൻ ഏറെ ആരാധനയോടെ മാത്രം നോക്കിക്കണ്ടിട്ടുള്ള കേരളത്തിലേക്ക് എത്തിയത്. ഈ ഷൂട്ട് ദൈവത്തിന്റെ സ്വന്തം നാടിന്റെ കൊതിപ്പിക്കുന്ന പച്ചപ്പും മനോഹരമായ ജലവിതാനങ്ങളും താണ്ടിയുള്ള ദൃശ്യസുന്ദരമായ യാത്രയായിരുന്നു. എന്നാണ് കേരളത്തിലെ ഫോട്ടോ ഷൂട്ടിനെ കുറിച്ച് ഫോട്ടോഗ്രാഫർ മനസ്സ് തുറന്നിരിക്കുന്നത്.
2021 ലെ കിംഗ്ഫിഷർ കലണ്ടർ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.