98
ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. ഡോക്ടറായ വിനീഷയാണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന ചര്‍ച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.
ഏതാനും ദിവസം മുൻപ് ‘പ്രിയസഖി’ എന്ന അടിക്കുറിപ്പോടെ സ്റ്റെബിൻ തന്റെ ഭാവി വധുവിന്റെ ചിത്രം ഷെയർ ചെയ്തിരുന്നു.