Friday, September 13, 2024
Home » ആലിയയ്ക്കും രണ്‍ബീറിനും ഈ മാസം കല്യാണം

ആലിയയ്ക്കും രണ്‍ബീറിനും ഈ മാസം കല്യാണം

by Editor

 നാലു വര്‍ഷമായി ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കല്യാണം കാണാന്‍ കാത്തിരിക്കുന്ന ആരാധക ലക്ഷങ്ങള്‍ക്ക്‌ ആഹ്ലാദ വാര്‍ത്തയെത്തി. സൂപ്പര്‍താര വിവാഹം ഈ മാസം തന്നെയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഏപില്‍ രണ്ടാം വാരം എന്നല്ലാതെ തീയതി പുറത്തു വിട്ടിട്ടില്ല.

 മുംബൈയിലെ കപൂര്‍ തറവാട്ടില്‍ സ്വകാര്യ ചടങ്ങായി നടത്താനാണ്‌ ഇരുവിട്ടുകാരുടെയും തീരുമാനം. ബോളിവുഡ്‌ ഇതിഹാസം രാജ്‌ കപൂറിന്റെ മകന്‍ ഋഷി കപൂറിന്റെ മകനാണ്‌ രണ്‍ബിര്‍, ബോളിവുഡ്‌ താരമായിരുന്ന ഋഷി കപൂര്‍ 1980 ല്‍ നടി നീതു സിങ്ങിനെ വിവാഹം ചെയ്തതും ഇവിടെ വച്ചായിരുന്നു. 

പ്രശസ്ത സംവിധായകന്‍ മഹേഷ്‌ ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ്‌ ആലിയ. ആലിയയും രണ്‍ബീറും ഒരുമിച്ച്‌ അഭിനയിക്കുന്ന പൂതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്‌ വിവാഹത്തെ തുടർന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്‌.

Ranbir Kapoor and Alia Bhatt to get married on April 2022.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00