83
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചലച്ചിത്രം ലവിന്റെ രണ്ടാമത്തെ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ പ്രൊഡ്യൂസ് ചെയുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്. സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്.
ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്. ചിത്രം ജനുവരി 29 -ാം തീയതി ആണ് റിലീസ് ആവുന്നത്.