Thursday, July 25, 2024
Home » കോവിഡ് വാക്സിൻ എടുക്കാൻ ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം ?

കോവിഡ് വാക്സിൻ എടുക്കാൻ ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം ?

by Editor

 

കോവിഡ് വാക്സിൻ എടുക്കാൻ ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം ? 

  1. കൊവിൻ ഔദ്യോഗിക വെബ്​സൈറ്റായ https://selfregistration.cowin.gov.in/ സന്ദർശിക്കുക. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകുക തുടർന്ന് Get OTP ക്ലിക്ക് ചെയ്യുക. 
  2. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്​ഥലത്ത്​ നൽകി Verify & Proceed ക്ലിക്ക് ചെയ്യുക. 
  3. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ നമ്പർ നല്കാൻ ആവശ്യപ്പെടും. അത് നൽകിയ ശേഷം നിങ്ങളുടെ പേര്, വയസ്സ്, ലിംഗഭേദം, ജനന വർഷം, മറ്റു വിവരങ്ങൾ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. ഇതിൽ തന്നെ നിങ്ങളുടെ മറ്റ്  മൂന്ന് കുടുംബാംഗങ്ങളെ കൂടി ചേർക്കാൻ സാധിക്കും.
  4. തുടർന്ന് വരുന്ന പേജിൽ  വാക്സിൻ ലഭിക്കുന്ന തിയതികളും സമയവും കാണിക്കും. അത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് വാക്സിനേഷനായി Book ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 
  5. രജിസ്‌ട്രേഷൻ പൂർത്തിയായ ശേഷം അപ്പോയ്ന്റ്മെന്റ് വിവരങ്ങൾ അടങ്ങിയ ഒരു എസ്എംഎസ് നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്.

രജിസ്‌ട്രേഷൻ സമയത്ത് നൽകാവുന്ന തിരിച്ചറിയൽ രേഖകൾ:

  • ആധാർ കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • പാൻ കാർഡ്
  • പാസ്പോർട്ട്
  • പെൻഷൻ കാർഡ്
  • NPR സ്മാർട്ട് കാർഡ് 
  • വോട്ടർ ഐഡി
How to register for Covid19 Vaccine in Kerala?

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00