115
നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. തിരുവന്തപുരം വഴുതക്കാട് ഗോപികയിൽ അരവിന്ദാണ് വരൻ.
വിവാഹച്ചടങ്ങുകൾ ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ് നടന്നത്. തുടർന്ന് നടന്ന റിസപ്ഷനിൽ സിനിമാ –സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.
മധുപാൽ – രേഖ ദമ്പതികളുടെ മൂത്തമകളായ മാധവി ടെലിവിഷൻ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയും ആയി പ്രവർത്തിച്ചിട്ടുണ്ട്.