Home » ദാമ്പത്യം സന്തുഷ്ടമാക്കി നിലനി൪ത്താ൯ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദാമ്പത്യം സന്തുഷ്ടമാക്കി നിലനി൪ത്താ൯ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by Editor

കോവിഡ്‌ പ്രതിസന്ധികളെ തുടര്‍ന്ന്‌ ദമ്പതികള്‍ ഒരുപാട് സമയം ഒന്നിച്ചു കഴിഞ്ഞ കാലമാണ്‌ കടന്നു പോയത്‌. ഈ പ്രതിസന്ധി കാലഘട്ടം പരസ്പരമുള്ള ബന്ധം ദൃഡമമാക്കാന്‍ ഉപയോഗിച്ചോ? സമയം വെറുതെ കളയുകയുന്നതിനു പകരം പരസ്പരം അറിയാന്‍ ശ്രമിച്ചോ? ഒന്നിച്ചു പാചകം ചെയ്യുക, കളികളില്‍ ഏര്‍പ്പെടുക, വീട്ടുകാര്യങ്ങള്‍ നോക്കുക, പ്രണയത്തിനായി സമയം കണ്ടെത്തുക എന്നിവ ബന്ധങ്ങള്‍ വളര്‍ത്താന്‍ സഹായകമാവും. നല്ല പങ്കാളികളാകാന്‍ ചിലപ്പോള്‍ കാലങ്ങളെടുത്തുള്ള അധ്വാനം ആവശ്യമായി വരും. അതിനുള്ള കുറച്ചു ടിപ്പുകളാണ്‌ ചുവടെയുള്ളത്‌.

പരസ്‌പരം വികാരങ്ങള്‍ മനസ്സിലാകുക

ഈ കാലഘട്ടത്തില്‍ ഒരുമിച്ചു കഴിയുന്ന ദമ്പതികള്‍ തങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും പങ്കാളിയുടെ വികാരങ്ങളെയും അനുഭവങ്ങളെയും മനസ്സിലാക്കാനും ശ്രമിക്കണം. മോശം വികാരങ്ങളില്‍ നിന്നു കരകയറാന്‍ വ്യക്തികളെ പ്രേരിപ്പിക്കാന്‍ ശ്രമിക്കും മുന്‍പ്‌ അത്‌ മുഴുവനായും മറക്കാവുന്ന സാഹചര്യത്തിലേക്ക്‌ അവര്‍ എത്തിയിട്ടുണ്ടോ എന്ന്‌ അറിയണം.

അര്‍ഥവത്തായ സംഭാഷണങ്ങള്‍ക്ക് സമയം കണ്ടെത്തുക 

കുറഞ്ഞത്‌ 30 മിനിറ്റെങ്കിലും ദിവസവും സംസാരിക്കാനായി പങ്കാളികള്‍ മാറ്റിവയ്ക്കണം. വീട്ടിലെ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളല്ല മറിച്ച്‌ ബാല്യം, കരിയര്‍, ഭാവി എന്നിങ്ങനെ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുന്ന കാര്യങ്ങളെപ്പറ്റി സംസാരിക്കാം വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചവര്‍ പോലും ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ പരാജയപ്പെടാറുണ്ട്‌.

വ്യായാമം ചെയ്യാം

ഒറ്റയ്ക്കോ, പങ്കാളിയോട്‌ ഒപ്പമോ വ്യായാമം ചെയ്യുന്നത്‌ തലച്ചോറിൻറെ പോസിറ്റിവിറ്റി നിലനിര്‍ത്താന്‍ സഹായിക്കും. പുറത്തേക്ക്‌ ഒന്ന്‌ നടക്കാന്‍ പോകുന്നതു പോലും ബന്ധങ്ങള്‍ക്ക്‌ ഉണര്‍വ്‌ നല്‍കും. കൂട്ടികളെയോ, ഓമന മൃഗങ്ങളെയോ കൂട്ടി പുറത്തേക്ക്‌ ഇറങ്ങുന്നത്‌ പങ്കാളികള്‍ക്ക്‌ പരസ്പരം സംസാരിക്കാന്‍ അവസരം ഒരുക്കും.

ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഒഴിവാക്കാം 

എല്ലായ്‌പ്പോഴും ഫോണിലോ മറ്റോ നോക്കിയിരിക്കുന്നത്‌ പരസ്പരമുള്ള ബന്ധത്തെ ബാധിക്കും. ഇവ ഒഴിവാക്കി കുറച്ചുസമയം പരസ്പരം സംസാരിക്കാന്‍ മാറ്റിവയ്ക്കുന്നത്‌ ബന്ധങ്ങള്‍ ദൃഢമാവാൻ സഹായിക്കും.

പരസ്പരം ജോലികള്‍ പങ്കുവയ്ക്കാം

ജോലികള്‍ പകുത്തെടുത്ത്‌ ചെയ്യുക. പങ്കാളിക്ക്‌ വയ്യെങ്കില്‍ അവരുടെ ജോലികളില്‍ സഹായിക്കുക എന്നിങ്ങനെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പെരുമാറുന്നത്‌ ബന്ധം ശക്തമാക്കും. വിവാഹ ബന്ധങ്ങളില്‍ വിദഗ്ദരായ തെറാപ്പിസ്റ്റുകളുടെ സഹായംതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്‌. നിങ്ങള്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ദമ്പതികള്‍ അല്ലെങ്കില്‍ പോലും വിദഗ്ധരായ ആളുകള്‍ക്ക്‌ സന്തോഷവും സ്‌നേഹവും നിറഞ്ഞ ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കാനാവും.

Things help in keeping your relationship happy

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com