Monday, February 26, 2024
Home » തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം; KSRTC ബസിന്റെ ഡ്രൈവര്‍ മരിച്ചു

തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം; KSRTC ബസിന്റെ ഡ്രൈവര്‍ മരിച്ചു

by Editor

തമിഴ്നാട്: മാർത്താണ്ഡം പാലത്തിൽ വെച്ച് തമിഴ്നാട് സർക്കാർ ബസ്സിൽ കേരള ബസ് ഇടിച്ച് അപകടം. അമിത വേഗത്തിൽ എത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടുകയായിരുന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ (45) ആണ് മരിച്ചത്. പരിക്കേറ്റ 35-ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കളിക്കാവിളയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്നു തമിഴ്നാട് ബസും നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

കെ.എസ്.ആർ.ടി.സി. ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണയെയും തമിഴ്നാട് ബസ് ഡ്രൈവർ സുരേഷ് കുമാറിനെയും ഗുരുതര പരിക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും അനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00