ബാന്ദ്ര ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

 രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ ടീസർ പുറത്തിറങ്ങി. അലൻണ അലക്സാണ്ടർ ഡൊമിനിക്ക് എന്ന കഥാപാത്രമായി മാസ് ലുക്കിലാണ് ദിലീപ് ടീസറിലെത്തുന്നത്. തമന്നയാണ് നായിക. ബോളിവുഡ് താരം ദിനോ മോറിയയും ചിത്രത്തിലുണ്ട്. 1.49 മിനിട്ട് ദൈർഘ്യമുള്ള രണ്ടാമത്തെ ടീസർ ആണ് പുറത്തിറങ്ങിയത്. ശരത് കുമാ‌ർ. ലെന,​ രാജ്‌വീർ അങ്കുർസിംഗ്,​ ധാരാസിംഗ് ഖുറാന,​ അമിത് തിവാരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷാജികുമാർ,​ അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. സംഗീതം സാം സി.എസ്. ആക്ഷൻ ഡയറക്ടർ അൻപറിവ്,​ നൃത്തം പ്രസന്ന മാസ്റ്റർസ പ്രൊഡക്ഷൻ ‌ഡിസൈനർ സുഭാഷ് കരുൺ,,​ ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്,​ വസ്ത്രാലങ്കാരം പ്രവീൺ വർമ്മ,​ മേക്കപ് രഞ്ജിത്ത് അമ്പാടി,​ സൗണ്ട് ഡിസൈൻ രംഗനാഥ് രവി. 

Bandra Official Teaser 2 Released

Related posts

V court വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെ ?

ആക്സിഡന്റ് ആയ വാഹനത്തിന്റെ ജി ഡി എൻട്രി പോലീസ് സ്റ്റേഷനിൽ പോകാതെ എങ്ങനെ എടുക്കാം?

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 മത്സരാത്ഥികൾ ആരൊക്കെ?