ഗതാഗത നിയമലംഘനങ്ങളുടെ പിഴ E-Challan വഴി അടയ്ക്കാൻ വൈകിയാൽ അത് കോടതിയിൽ അടയ്ക്കേണ്ടി വരും. V – court വെബ്സൈറ്റിലൂടെ ഓൺലൈനായി കോടതിയിൽ പിഴ അടയ്ക്കാവുന്നതാണ്.
- ഇതിനായി https://vcourts.gov.in/virtualcourt/
- വെബ്സൈറ്റ് സന്ദർശിക്കുക. പോലീസ് നൽകിയ ചില ആളുകൾക്ക് പിഴ അടയ്ക്കാനായി Kerala (Police Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. എം വി ഡി നൽകിയ ചെയാൻ അനുസരിച്ച് പിഴ അടയ്ക്കാൻ Kerala (Transport Department) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
- ഇതിൽ മൊബൈൽ നമ്പർ, വാഹന നമ്പർ, ചെല്ലാൻ നമ്പർ, പിഴ അടയ്ക്കുന്ന ആളുടെ പേര് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വെരിഫൈ ചെയ്ത് വിവരങ്ങൾ പരിശോധിക്കാം.
- തുടർന്ന് “I wish to pay the proposed fine” എന്നത് ക്ലിക്ക് ചെയ്യുക.
- ശേഷം “Generate OTP” ക്ലിക്ക് ചെയ്ത് OTP നൽകുക.
- “Terms and Conditions” ടിക്ക് ചെയ്യുക .
- Payment method തിരഞ്ഞെടുത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, UPI എന്നീ മാർഗങ്ങളിലൂടെ പണം അടയ്ക്കാവുന്നതാണ്.
How to pay Vcourt Challan Online?