പിഡിഎഫിലേയും ചിത്രങ്ങളിലേയും മലയാളം അക്ഷരങ്ങള്‍ എങ്ങനെ കോപ്പി ചെയ്യാം?

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം മലയാളത്തില്‍ രേഖകള്‍ ടൈപ്പ് ചെയ്യുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് മലയാളത്തിലുള്ള പിഡിഎഫ് ഫയലുകളെ എങ്ങനെ കോപ്പി ചെയ്‌തെടുക്കാം എന്നത്. പലപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമായ പിഡിഎഫ് കണ്‍വേര്‍ട്ടറുകള്‍ അതിനായി ഉപയോഗിക്കുമ്പോള്‍ ആ ഫയലിലെ അക്ഷരങ്ങളും വാക്കുകകളും നഷ്ടമാവുകയാണ് പതിവ്. 

ഈ വെല്ലുവിളി മറകിടക്കുന്ന ഒരു എളുപ്പവഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ആയി മലയാളം ടൈപ്പിങ് സേവനം ഒരുക്കുന്ന കുറ്റിപ്പെന്‍സില്‍ എന്ന വെബ്‌സൈറ്റാണ് പിഡിഎഫിലെയും ചിത്രങ്ങളിലേയും മലയാളം ഉള്ളടക്കം കോപ്പി ചെയ്യാന്‍ സാധിക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നത്. 

മലയാള ഭാഷയിലുള്ള പിഡിഎഫ് രേഖകളില്‍ നിന്നും മലയാളം വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇമേജ് ഫയലുകളില്‍ നിന്നും അക്ഷരങ്ങള്‍ കോപ്പിചെയ്‌തെടുക്കാന്‍ ഇതുവഴി സാധിക്കും. 

  • അതിനായി https://labs.kuttipencil.com/diplomatic/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ https://kuttipencil.in/ എന്ന വെബ്‌സൈറ്റില്‍ മുകളിലായി കാണുന്ന ‘PDF/Image to text’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 
  • തുറന്നുവരുന്ന പേജില്‍ ‘Select file and upload’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • നിങ്ങള്‍ക്ക് ടെക്സ്റ്റ് ആക്കി മാറ്റേണ്ട പിഡിഎഫ് അല്ലെങ്കില്‍ ഇമേജ് ഫയല്‍ അപ്ലോഡ് ചെയ്യുക. 
  • അല്‍പനേരം കാത്തിരിക്കുക. 
  • തുറന്നുവരുന്ന വിന്‍ഡോയില്‍ പിഡിഎഫിലെ ഉള്ളടക്കം ടെക്സ്റ്റ് ആയി മാറിയിട്ടുണ്ടാവും. അവിടെ നിന്നും നിങ്ങള്‍ക്ക് അത് കോപ്പി ചെയ്‌തെടുക്കാം. 

ശ്രദ്ധിക്കുക, മലയാളത്തിലുള്ള കയ്യെഴുത്തോ, ഫാന്‍സി ഫോണ്ടുകളോ കുറ്റിപ്പെന്‍സില്‍ വഴി ടെക്സ്റ്റ് ആക്കി മാറ്റാന്‍ സാധിക്കില്ല. 1.91.എംബി വലിപ്പമുള്ളതും 20 വരെ പേജുകളുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ.

എന്നാല്‍ പിഡിഎഫ് ഫയലുകളുടെ വലിപ്പം നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആണെങ്കില്‍ വലിപ്പം കുറയ്ക്കാനുള്ള ലിങ്കും ഈ പേജില്‍ നില്‍കിയിട്ടുണ്ട്. 

How to convert Malayalam PDF to text, Malayalam PDF converter without missing text

Related posts

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്