78
കോവിൻ വെബ്സൈറ്റിലൂടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പര്‍ ഉപയോഗിച്ചു വാക്‌സിൻ എടുത്തവര്‍ക്ക് ഇപ്പോൾ സ്വന്തം നമ്പറിലേക്ക് മാറാം.
കോവിന്‍ പോര്‍ട്ടലില്‍ മറ്റുളളവരുടെ മൊബൈല്‍ നമ്പര്‍ വഴി റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് അക്കൗണ്ട് സ്വന്തം മൊബൈല്‍ നമ്പറിലേക്ക് എങ്ങനെ മാറ്റാം?
അക്കൗണ്ട് ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?
- അക്കൗണ്ട് റജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ നല്‍കി പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിന്‍ ചെയ്യുക.
- Raise an Issue എന്നതിനു താഴെയുള്ള Transfer a member to new mobile number ഓപ്ഷന്‍ തുറക്കുക.
- Member Details എന്നതിനു താഴെ മാറ്റേണ്ട വ്യക്തിയുടെ പ്രൊഫൈല്‍ തിരഞ്ഞെടുക്കുക.
- Transfer to എന്നതിനു താഴെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ട മൊബൈല്‍ നമ്പര്‍ നല്‍കി ചുവടെയുള്ള സത്യവാങ്മൂലം ടിക് ചെയ്ത് Continue ക്ലിക്ക് ചെയ്യുക.
- പൂതിയ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്സ്‌വേർഡ്) നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകും.
- പുതിയ നമ്പര്‍ നല്‍കി കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ അക്കൗണ്ട് അതില്‍ കാണാനാകും,
- ഒരു തവണ കൈമാറ്റം ചെയ്ത അക്കൗണ്ട് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല.