വൈഫൈ പാസ്സ്‌വേർഡ് എങ്ങനെ കണ്ടെത്താം ?

കമാൻഡ് പ്രോംപ്റ്റ് ഉപയോഗിച്ച് എങ്ങനെ വൈഫൈ പാസ്സ്‌വേർഡ് കണ്ടെത്താം ?

നിങ്ങളുടെ ലാപ്ടോപ്പ് വൈഫൈ ആയി കണക്ട് ആണ് പക്ഷെ നിങ്ങളുടെ പുതിയ ഫോണിൽ പാസ്സ്‌വേർഡ് അറിയതോണ്ട് വൈഫൈ കണക്ട് ചെയ്യാൻ പറ്റുന്നില്ലേ? നിങ്ങൾക്ക് നിങ്ങളുടെ വൈഫൈ പാസ്സ്‌വേർഡ് അറിയില്ലേ? വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ നമുക്കിത് കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. 

ആദ്യമായി നിങ്ങളുടെ ലാപ്ടോപ്പിൽ നിന്ന് കമാൻഡ് പ്രോംപ്റ്റ് (CMD) എടുക്കുക അതിൽ netsh wlan show profile ഈ കോഡ് ടൈപ്പ് ചെയ്തു എന്റർ കീ അമർത്തുക.

അപ്പോൾ നിങ്ങളുടെ ലാപ്പിൽ കണക്ട് ആയിട്ടുള്ള മുഴുവൻ വൈഫൈയുടെയും ലിസ്റ്റ് വരുന്നതാവും.

തുടർന്ന് കമാൻഡ് പ്രോംപ്റ്റിൽ netsh wlan export profile folder=c: key=clear എന്ന ഈ കോഡ് എന്റർ ചെയ്യുക. അതിനു ശേഷം നിങ്ങളുടെ കംപ്യൂട്ടറിലെ C ഡ്രൈവ് ഓപ്പൺ ചെയ്യുക, അവിടെ കുറെ xml ഫയലുകൾ കാണാൻ സാധിക്കും അത് നോട്ട് പാഡ് (Browser or Notepad) ഉപയോഗിച്ച് ഓപ്പൺ ചെയ്യുക. ആ ഫയലിൽ <keyMaterial>**** <keyMaterial/>ഇടയ്ക്ക് വരുന്ന വാക്കാണ് നിങ്ങളുടെ ആ വൈഫൈയുടെ പാസ്സ്‌വേർഡ്. മനസിലാകാത്തവർ വീഡിയോ കാണുക,എന്നിട്ടും സംശയം ഉള്ളവർ കമന്റ് ഇടുക. 

Related posts

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്