കോവിഡ് രോഗം കണ്ടെത്തിയവർ ആശുപത്രിയിൽ ഒഴിവുണ്ടോയെന്ന് അറിയാൻ ആശുപത്രിയിൽ പോയി അനേഷിക്കേണ്ട കാര്യമില്ല. കേരളത്തിലെ ഏറ്റവും അടുത്തുള്ള കോവിഡ് ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഇപ്പോൾ മൊബൈലിൽ/ഓൺലൈനിൽ അറിയാം. അടുത്തുള്ള കോവിഡ് ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ അറിയാൻ കോവിഡ് വിജിലൻസ് ഹോസ്പിറ്റൽ ഡാഷ്‌ബോർഡിൽ https://covid19jagratha.kerala.nic.in/home/addHospitalDashBoard കയറി നോക്കുക.
കോവിഡ് വിജിലൻസ് ഹോസ്പിറ്റൽ ഡാഷ്‌ബോർഡിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകൾ, ഐസിയു കിടക്കകൾ, മറ്റ് കിടക്കകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്ററുകൾ, ഐസിയു കിടക്കകൾ, മറ്റ് കിടക്കകൾ എന്നിവയുടെ ലഭ്യത നാല് മണിക്കൂർ ഇടവേളകളിൽ ഈ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഇത് ചികിത്സയിലെ കാലതാമസം ഒഴിവാക്കുന്നതിനും മറ്റു സൗകര്യങ്ങളുടെ ലഭ്യതയും മനസിലാക്കുന്നതിനും സഹായിക്കുന്നതിനുവേണ്ടിയാണ്.
കോവിഡുമായി ബന്ധപെട്ടു ഹോസ്പിറ്റലിൽ പോകേണ്ടി വരുന്നവർ ഡാഷ്‌ബോർഡ് പരമാവധി പ്രയോജനപ്പെടുത്തി ഹോസ്പിറ്റൽ ബെഡ് ലഭ്യത ഉറപ്പുവരുത്തിട്ട് പോവുക.
കോവിഡ് വിജിലൻസ് ഡാഷ്‌ബോർഡിലേക്കു പോകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.