ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ മാറാതെ തന്നെ മറ്റൊരു കണക്ഷനിലേക്കു പോർട്ട് ചെയ്യുവാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ കണക്ഷൻ പോർട്ട് ചെയ്യുന്നതിന് മുൻപ് കുറഞ്ഞത് 90 ദിവസ്സം എങ്കിലും ആ കണക്ഷൻ നമ്മൾ ഉപയോഗിച്ചിരിക്കണം, കൂടാതെ ഒരു വാലിഡ് ഐഡി പ്രൂഫ് കൂടി നൽകേണ്ടി വരും. പ്രീപെയ്‌ഡ് മൊബൈൽ നമ്പർ ആണ് പോർട്ട് ചെയ്യണ്ടിയതെങ്കിൽ നിങ്ങളുടെ ബില്ല് മുഴുവൻ ക്ലിയർ ചെയ്തിരിക്കണം.
- ആദ്യം തന്നെ പോർട്ടിങ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന കണക്ഷനിൽ കുറഞ്ഞത് 90 ദിവസ്സം എങ്കിലും നിങ്ങൾ ഉപയോഗിച്ചിരിക്കണം.
- നിങ്ങളുടെ പോർട്ട് ചെയ്യേണ്ട നമ്പറിൽ നിന്നും SMS <PORT 10-digit Mobile Number> 1900 എന്ന നമ്പറിലേക്ക് അയക്കുക.
- അയച്ചതിനു ശേഷം നിങ്ങളുടെ നമ്പറിലേക്ക് ഒരു SMS ആയി പോർട്ടിങ് കോഡും, വാലിഡിറ്റിയും ലഭിക്കുന്നതായിരിക്കും.
- അടുത്തതായി നിങ്ങൾക്ക് മാറേണ്ട നെറ്റ് വർക്കിന്റെ സ്റ്റോറിൽ പോയി പോർട്ടിങ് കോഡും ഒരു വാലിഡ് ഒറിജിനൽ ഐഡി പ്രൂഫും നൽകുക. (ഇപ്പോൾ പല നെറ്റവർക്കിലും വീടുകളിൽ വന്ന് പോർട്ടിങ് കോഡും, ഐഡി പ്രൂഫും ശേഖരിക്കുന്നതാണ്.)
- തുടർന്ന് നിങ്ങൾക്ക് മാറേണ്ട നെറ്റ്‌വർക്ക് പുതിയ സിം തരുന്നതായിരിക്കും
- നിങ്ങളുടെ KYC പ്രൂഫ് എല്ലാം പരിശോധിച്ച് കഴിഞ്ഞതിനു ശേഷം നിങ്ങളുടെ പുതിയ സിം 3 തൊട്ട് 15 ദിവസത്തിനുള്ളിൽ ആക്ടിവേറ്റ് ആകുന്നതായിരിക്കും.
How to port in my mobile number to another Service Provider?
- To port in, SMS PORT <10-digit mobile number> to 1900 from your existing number which needs to be ported.
- You will get an SMS that will contain the UPC code and its expiry date
- Walk into the nearest mobile Store or Retailer with the UPC (Unique porting code)
- Carry your original Aadhaar card or original Proof of Address(POA) / Proof of Identity(POI) documents to place MNP request