ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?
ഇപ്പോൾ ആധാർ കാർഡ് പുതിയ പിവിസി രൂപത്തിൽ അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്.
പഴയ ആധാർ കാർഡ് ഉള്ളവർക്കാണ് ഓൺലൈൻ വഴി പിവിസി രൂപത്തിൽ ഉള്ള ആധാർ കാർഡിന് അപേക്ഷിക്കുവാൻ സാധിക്കുന്നത്.
അതിനായി ആധാർ വെബ് സൈറ്റിൽ https://residentpvc.uidai.gov.in/order-pvcreprint കയറുക. തുടർന്ന് നിങ്ങളുടെ ആധാർ കാർഡ് നമ്പർ കോളത്തിൽ നൽകി തൊട്ടു താഴെ എന്റർ വെരിഫിക്കേഷൻ നമ്പർ എന്ന ഓപ്‌ഷനിൽ അവിടെ നൽകിയിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക. തുടർന്ന് Send OTP ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP വരുന്നതായിരിക്കും ആ OTP എന്റർ ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക. അതിനു ശേഷം പുതിയ PVC കാർഡിന് 50 രൂപ ഓൺലൈനിൽ അടയ്ക്കുക.
ആധാർ PVC കാർഡ് നിങ്ങളുടെ വിലാസത്തിൽ പോസ്റ്റലിൽ എത്തുന്നതാണ്.
ആധാർ പിവിസി കാർഡിന് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.