ആധാർ കാർഡിലെ തെറ്റുകൾ ഓൺലൈനായി എങ്ങനെ നിങ്ങൾക്ക് തന്നെ തിരുത്താം?

ആധാർ കാർഡിലെ തെറ്റുകൾ ഓൺലൈനായി എങ്ങനെ നിങ്ങൾക്ക് തന്നെ തിരുത്താം?

ആധാർ കാർഡിൽ തെറ്റുകൾ പലപ്പോഴും കടന്നുകൂടാറുണ്ട്. പേര്, അഡ്രെസ്സ് മുതലായവയിൽ  തെറ്റുവരുവാൻ സാധ്യതയുണ്ട്. അങ്ങനെ തെറ്റുവന്നാൽ നിങ്ങൾക്ക് തന്നെ ഇപ്പോൾ ഓൺലൈൻ വഴി തിരുത്തുവാൻ സാധിക്കുന്നതാണ്. അത് എങ്ങനെ നിങ്ങൾക്ക് തന്നെ തിരുത്താം എന്ന് നമുക്കിവിടെ നോക്കാം.

നിങ്ങളുടെ ആധാർ കാർഡുകളിൽ തെറ്റുകൾ തിരുത്തുന്നതിന് നിങ്ങൾ ആധാർ സെൽഫ് സർവീസ് പോർട്ടലിൽ https://ssup.uidai.gov.in/ssup/ കയറുക.

തുടർന്ന് ഓപ്പൺ ആയി വരുന്ന പേജിൽ Proceed to Update Aadhaar എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാറിന്റെ നമ്പർ ( Aadhaar number) നൽകിയതിന് ശേഷം captcha എന്റർ ചെയ്തു Send OTP ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ  നിങ്ങളുടെ മൊബൈൽ നമ്പറിൽ വരുന്ന OTP അടിച്ചുകൊടുത്തു ആധാർ സെൽഫ് സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്യാം.

ലോഗിൻ ചെയ്തു കഴിയുമ്പോൾ അവിടെ കുറച്ചു ഓപ്‌ഷനുകൾ നൽകിയിരിക്കുന്നത് കാണാം .അതിൽ നിങ്ങൾക്ക് ഡീറ്റെയിൽസ് ആണ് എഡിറ്റ് ചെയ്യണ്ടിയതെന്ന് തിരഞ്ഞെടുക്കുക.  തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ഡീറ്റെയിൽസ് നൽകുക, കൂടെ അതിനെ സാധൂകരിക്കുന്ന ഒരു ഐഡി കൂടെ അപ്‌ലോഡ് ചെയ്യുക . തുടർന്ന് Preview ക്ലിക്ക് ചെയ്തു എഡിറ്റ് ചെയ്തതെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തി സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക .

ഇത്തരത്തിൽ ഓൺലൈനായി  നിങ്ങളുടെ ആധാറിലെ തെറ്റുകൾ നിങ്ങൾക്ക് തന്നെ തിരുത്തുവാൻ സാധിക്കുന്നതാണ്.

ആധാർ കാർഡിലെ തെറ്റുകൾ ഓൺലൈനായി തിരുത്തിനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Related posts

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്