വ്‌ളോഗേഴ്സിന് ഉപകാരപ്പെടുന്ന സൗജന്യ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ

വീഡിയോ എഡിറ്റിംഗ് ചെയ്യാൻ അനേകം അപ്ലിക്കേഷനുകൾ ലഭ്യമാണ്. പക്ഷെ ഈ അപ്ലിക്കേഷനുകൾ എല്ലാം തന്നെ പെയ്ഡ് വേർഷനുകൾ ആണ്. തുടക്കക്കാരെ സംബന്ധിച്ചു ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ നമുക്ക് ഇവിടെ പൂർണമായും സൗജന്യ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടാം. ഈ സൗജന്യ അപ്ലിക്കേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിൽ വീഡിയോ എഡിറ്റു ചെയ്യുവാൻ സാധിക്കുന്നതാണ്.

ഓപ്പൺഷോട്ട് (Openshot Video Editor)

ഓപ്പൺഷോട്ട് അതിശയിപ്പിക്കുന്ന സവിശേഷതകളോട് കൂടിയ ഒരു സൗജന്യ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആണ്. വിൻഡോസ്, മാക്, ലിനക്സ് എന്നി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിങ്ങൾക്ക് ഇത് സൌജന്യമായി ഡൌൺലോഡ് ചെയ്‌തു ഉപയോഗിക്കാൻ കഴിയും.

വളരെ ലളിതമായ ഇന്റർഫേസ് ആണ് ഈ സ്വതന്ത്ര വീഡിയോ എഡിറ്ററിലുള്ളത്. ഓഡിയോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, കീ ഫ്രെയിം ആനിമേഷനുകൾ, പരിധിയില്ലാത്ത ട്രാക്കുകൾ, 3D ആനിമേഷൻ ടൈലുകൾ, ഇഫക്റ്റുകൾ എന്നവ ഓപ്പൺഷോട്ട് വീഡിയോ എഡിറ്ററിൽ ലഭ്യമാണ്. 

കൂടുതൽ സവിശേഷതകൾ അറിയുന്നതിനും ഡൌൺലോഡ് ചെയ്യുന്നതിനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Click here to Download https://www.openshot.org

കെഡെൻ ലൈവ് (Kdenlive)

വിൻഡോസ്, ലിനക്‌സ് എന്നിവയ്ക്കായുള്ള മറ്റൊരു ഫ്രീ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് കെഡെൻ ലൈവ്. എല്ലാ വീഡിയോ ഓഡിയോ ഫോർമാറ്റുകളും കെഡെൻ ലൈവ് സപ്പോർട്ട് ചെയ്യും എന്നത് ഇതിന്റെ പ്രതേകത ആണ്. 
 ഇഫക്റ്റുകൾ, ട്രാൻസിഷനുകൾ, ടെക്സ്റ്റ്, ക്യാപ്ഷൻ ഓവർലേ, കളർ കൺട്രോൾ, ഓട്ടോമാറ്റിക് ബാക്കപ്പ്  എന്നിവ കെഡെൻ ലൈവ്  പ്രതേകതകൾ ആണ്.

Click here to Download https://kdenlive.org/en

Free Video editing software for free download 

Related posts

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്