Job

2021 യു.ജി.സി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു

യു.ജി.സി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മേയ് രണ്ടാം തീയതി മുതലാണ് ആരംഭിക്കുക.

മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ്‌ പരീക്ഷ. മാർച്ച് രണ്ട് വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസ് മാർച്ച് മൂന്നുവരെ അടയ്ക്കാം. www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ആണ് അപേക്ഷിക്കേണ്ടത്.

രാവിലെ ഒൻപത് മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related posts

ജര്‍മനിയില്‍ നഴ്സ്: നോര്‍ക്ക റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

പി.ആർ.ഡി പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ