Table of Contents
മിക്ക ആളുകളുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി (കാപ്പി). പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് കോഫിയിലൂടെ തന്നെയായിരിക്കും. എന്നാല്‍ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് എത്ര പേർക്കറിയാം? കോഫി എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നമുക്ക് ഇവിടെ നോക്കാം.
കോഫി – ഡാര്‍ക്ക് സര്‍ക്കിളിന് പ്രതിവിധി
നല്ല രീതിയില്‍ ഉറക്കം ലഭിക്കാത്തത് കൊണ്ടും അധികനേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ചെലവഴിക്കുന്നത് കൊണ്ടും കണ്ണിന് താഴെ കറുത്ത പാടുകളും ഉണ്ടാകാം. ഇത് മാറാനായി കാപ്പിപ്പൊടി തണുത്ത പനിനീരിലോ വെള്ളത്തിലോ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിനുകീഴെയും കണ്‍പോളകളിലും പുരട്ടി ഇരുപതു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും കണ്ണിന് ചുറ്റുമുള്ള ചര്‍മത്തെ തിളക്കമുള്ളതാക്കും.
കോഫി – നല്ലൊരു സ്‌ക്രബര്‍
അസ്സലൊരു സ്‌ക്രബറാണ് കാപ്പിപ്പൊടി. ചര്‍മത്തിന് കേടുപാടുകള്‍ സംഭവിക്കാതെ തന്നെ മൃതകോശങ്ങളെ അകറ്റി ചര്‍മം തിളങ്ങാന്‍ കാപ്പിപ്പൊടി പാലിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയുന്നത് ഏറെ ഗുണം ചെയ്യും. കോഫിയില്‍ അടങ്ങിയിരിക്കുന്ന ക്ലോറെജെനിക് ആസിഡ് കൊളാജെന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചര്‍മത്ത ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കോഫി – അമിത എണ്ണമയവും ബ്ലാക് ഹെഡ്‌സും ഇല്ലാതാക്കും
ബ്ലാക് ഹെഡ്‌സ് നീക്കാന്‍ കോഫി മികച്ചതാണ്. ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ കോഫി, മുഖത്തുണ്ടാകുന്ന എണ്ണമയത്തെയും ബ്ലാക്‌ഹെഡ്‌സിനെയും ഇല്ലാതാക്കി ചര്‍മത്തെ പരിപാലിക്കും. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും.ഇതിനായി കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.
കോഫി – ശരീര ദുര്‍ഗന്ധമകറ്റാം
ശരീരദുര്‍ഗന്ധം അകറ്റാനും മികച്ച വഴിയാണ് കോഫി. കോഫി പൗഡര്‍ ശരീരത്തില്‍ പുരട്ടുകയോ കോഫീ ബാത് ചെയ്യുകയോ ആവാം.
കോഫി – കാല്‍പാദങ്ങള്‍ക്ക് സംരക്ഷണം
കാല്‍പാദങ്ങളിലെ ചര്‍മത്തെ സംരക്ഷിക്കാനായി ഓട്മീലും കോഫിയും മിക്‌സ്‌ചെയ്ത് കാല്‍പാദങ്ങളില്‍ സ്‌ക്രബ് ചെയ്യുക. അതിനു ശേഷം കാലുകള്‍ പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ അല്പം ഷാംപൂ ഒഴിച്ച് അതില്‍ മുക്കി വെക്കുക. അതിന് ശേഷം അരക്കപ്പ് കാപ്പിപ്പൊടി കുറച്ച് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് കാലുകളില്‍ നല്ലപോലെ മസ്സാജ് ചെയ്യാം. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ തന്നെ കഴുകി കളയാം.
കോഫി – മുടിയിഴകള്‍ സംരക്ഷണം
തലമുടി കൊഴിച്ചിലും അകാലനര തടയാനും കാപ്പിപ്പൊടി നല്ലതാണ്. അതിനായി കോഫി ബീന്‍സ് പൊടിച്ചെടുത്ത് വെള്ളവുമായി മിക്‌സ് ചെയ്ത്തു മുടിയിഴകളില്‍ പുരട്ടുക. ഇത് ശിരോചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. മുടിയിഴികള്‍ക്ക് നിറം നല്‍കാൻ ഹെന്നയും കോഫിയും മിക്‌സ് ചെയ്ത മുടിയില്‍ പുരട്ടുക. നന്നായി പിടിച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.