Friday, October 11, 2024
Home » ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 മത്സരാത്ഥികൾ ആരൊക്കെ?

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 മത്സരാത്ഥികൾ ആരൊക്കെ?

by Editor

ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 മത്സരാത്ഥികൾ ആരൊക്കെ? 

മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന ബിഗ്ഗ്‌ബോസ് മലയാളം സീസൺ 3 ഷോ ഫെബ്രുവരി 14 തീയതി ആരംഭിച്ചു. ഷോയിൽ നോബി മാർക്കോസ്, ഡിംപിൾ ഭാൽ, ആർ ജെ ഫിറോസ്, മണികുട്ടൻ, മജിസിയ ഭാനു, സൂര്യ ജെ മേനോൻ, എ ലെക്ഷ്മി ജയൻ, സായ് വിഷ്ണു ആർ, അഡോണി ടി ജോൺ, അനൂപ് കൃഷ്ണൻ, മുഹമ്മദ് രാംസൻ, റിഥു സന്ധൻ ഭാഗ്യലക്ഷ്മി എന്നീ 14 മത്സരാത്ഥികൾ പങ്കെടുക്കുന്നു. 

1.നോബി മാര്‍ക്കോസ്‌

ബിഗ്‌ ബോസ്‌ സീസണ്‍ 3 ല്‍ ആദ്യ മത്സരാര്‍ഥിയായി മോഹന്‍ലാല്‍ സ്വാഗതം ചെയ്തത്‌ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനായ കൊമേഡിയനും സ്റ്റേജ് ‌ ഷോകളില്‍ നിറസാന്നിധ്യവുമായ നോബി മാര്‍ക്കോസിനെയാണ്‌. ഏതാനും മലയാള സിനിമകളിലും നോബി  അഭിനയിച്ചിട്ടുണ്ട്.

2.ഡിംപിള്‍ ബാല്‍

ബിസിനസ്‌ വുമണും സൈക്കോളജിസ്റ്റുമായ ഡിംപിള്‍ ബാല്‍ ആണ്‌ ബിഗ്‌ ബോസിലെ രണ്ടാമത്തെ മത്സരാര്‍ഥി. മീററ്റ്‌ സ്വദേശിയാണ്‌ ഡിംപിളിന്റെ അച്ഛന്‍. അമ്മ കട്ടപ്പന സ്വദേശിയാണ്‌.

3.ആര്‍ ജെ കിടിലന്‍ ഫിറോസ്‌

ബിഗ്‌ ബോസ്‌ ഹൌസിലേക്ക്‌ മൂന്നാമത്തെ മത്സരാര്‍ഥിയായി എത്തിയത്‌ ആര്‍ ജെ കിടിലന്‍ ഫിറോസ്‌ ആണ്‌.  105 മണിക്കൂര്‍ തുടര്‍ച്ചയായി ആര്‍ജെയായി ലൈവിൽ നിന്നുകൊണ്ട്‌ ലിംക ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കിടിലം ഫിറോസ്‌ എന്നറിയപ്പെടുന്ന ഫിറോസ്‌ അസീസിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്‌.

4. മണിക്കുട്ടന്‍ 

സിനിമ, സീരിയല്‍ താരം മണിക്കുട്ടനാണ്‌ നാലാമത്തെ മത്സരാര്‍ഥി. ഛോട്ടാ മുംബൈയ് , മായാവി മുതലായ സിനിമകളിൽ  അഭിനയിച്ചിട്ടുണ്ട്. 

5. മജിസിയ ഭാനു

ബിഗ്‌ ബോസ്‌ ഹൌസിലെ അഞ്ചാമത്തെ മത്സരാര്‍ഥി പവര്‍ ലിഫ്റ്റിങ്‌ ചാമ്പ്യയും മോഡലും ആണ്  ഡോ.‌ മജിസിയ ഭാനു. വടകര സ്വദേശിയാണ്‌ മജിസിയ. 

6. സൂര്യ ജെ മേനോന്‍

ആര്‍ ജെ സൂര്യ മേനോന്‍ ആണ്‌ ബിഗ്‌ ബോസിലെ ആറാമത്തെ മത്സരാര്‍ഥി. ആദ്യത്തെ ഫീമെയില്‍ ഡി ജെമാരില്‍ ഒരാളായ സൂര്യ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. 

7. ലക്ഷ്മി ജയന്‍ 

ബിഗ്‌ ബോസിലെ ഏഴാമത്തെ മത്സരാര്‍ഥി പാട്ടുകാരിയും വയലിനിസ്റ്റുമായ എ.ലക്ഷ്മി ജയനാണ്‌. ആണ്‍ പെൺ ശബ്ദത്തില്‍ പാടാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്‌.

8. സായ്‌ വിഷ്ണു ആര്‍

ബിഗ്‌ ബോസിലെ ഏട്ടാമത്തെ മത്സരാര്‍ഥി ഡിജെയും മോഡലുമാണ്‌ സായ്‌ വിഷ്ണു ആര്‍ ആണ്. ഏതാനും വെബ്‌ സീരീസുകളിൽ അഭിനയിച്ചിട്ടുണ്ട്.

9. അനൂപ് കൃഷ്ണൻ  

സീതാകല്യാണം സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക്‌ പരിചിതനാണ്‌ അനുപ് ‌കൃഷ്ണനാണ് ഒൻപതാമത്തെ മത്സരാര്‍ഥി. കോണ്ടസ, സര്‍വോപരി പാലക്കാരന്‍, ദൈവത്തിന്റെ സ്വന്തം ക്ടീററസ്‌ തുടങ്ങിയ സിനിമളിലും അഭിനയിച്ചിട്ടുണ്ട്.

10. അഡോണി ടി ജോണ്‍ 

വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടുന്ന അഡോണി ടി ജോണ്‍ ആണ് പത്താമത്തെ മത്സരാര്‍ഥി. യൂറോപ്പിലെ അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തിൽ  അഡോണി മഹാരാജാസ്‌ കോളേജില്‍ പിഎച്ച്ഡി  ചെയുന്നത്‌. 

11. മുഹമ്മദ്‌ റംസാന്‍

ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ ഡാന്‍സറായ മുഹമ്മദ്‌ റംസാന്‍ ആണ് പതിനൊന്നാമത്തെ മത്സരാര്‍ഥി. ബിഗ്‌ ബോസ്‌ സീസണ്‍ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥികൂടിയാണ് മുഹമ്മദ്‌ റംസാന്‍.

12. ഋതു മന്ത്ര

മോഡലും ഗായികയുമായ ‌ ഋതു മന്ത്ര ആണ് പന്ത്രണ്ടാമത്തെ മത്സരാര്‍ഥി. കണ്ണൂര്‍ സ്വദേശിനിയായ ഋതു മന്ത്ര മിസ്‌ ഇന്ത്യ മത്സരാര്‍ഥിയുമായിരുന്നു. 

13. സന്ധ്യ മനോജ്‌ 

യോഗ പരിശീലകയായ സന്ധ്യ മനോജ്‌ ആണ്‌ ബിഗ്‌ ബോസിലെ‌ പതിമൂന്നാമത്തെ മത്സരാര്‍ത്ഥി‌. നോര്‍ത്ത്‌ പറവൂര്‍ സ്വദേശിനിയായ സന്ധ്യ യോഗയും ക്ലാസിക്കല്‍ ഡാന്‍സും സമമ്പയിപ്പിച്ച്‌ കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്നുണ്ട്.

14. ഭാഗ്യലക്ഷ്മി

പ്രശസ്ത ഡബിങ്‌ ആര്‍ട്ടിസ്റ്റായ‌ ഭാഗ്യലക്ഷ്മി ആണ് പതിനാലാമത്തായി കടന്നു വന്നത്.  ഏതാനും സിനികളിലും അഭിനയിക്കുകയും 4,000 ത്തിലേറെ സിനിമകളില്‍ ശബ്ദം നൽകുകയും‌ ചെയ്തിട്ടുണ്ട്‌.

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com