വാട്‌സാപ്പാണോ, സിഗ്നലാണോ, ടെലഗ്രാമാണോ മെച്ചം?

 

വാട്‌സാപ്പാണോ, സിഗ്നലാണോ, ടെലഗ്രാമാണോ മെച്ചം എന്ന് സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാല്‍ ഇവ മുന്നും അല്ല മറിച്ചു വേറെയൊരു ആപ്പാണ് താരം. ത്രീമ (Threema) എന്ന ഈ ആപ്പ്  ഉപയോഗിച്ചതിന്റെ പൊടി പോലും കണ്ടുപിടിക്കാന്‍ ആവില്ല എന്നതാണ് ഇതിന്റെ പ്രതേയകത. 

ഈ ആപ് സ്വിറ്റ്‌സര്‍ലൻഡില്‍ വികസിപ്പിച്ചെടുത്തതാണ്.  ഓപ്പണ്‍ സോഴ്‌സിലുള്ള, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് സംവിധാനമാണ് ത്രീമാ. ഐ ഒ എസിലും ആന്‍ഡ്രോയിഡിലും ഇത് ഉപയോഗിക്കാൻ സാധിക്കും.

ഇതിന്റെ പ്രധാന ഗുണം, ഇത്തരത്തിലുള്ള മറ്റ് ആപ്പുകളെ പോലെ ഉപയോക്താവ് ഇമെയിലോ, ഫോണ്‍ നമ്പറോ നല്‍കിയ ശേഷം ഉപയോഗിക്കണമെന്നു പറയുന്നില്ല എന്നതാണ്. അതുവഴി തെളിവുകളൊന്നും ബാക്കി വയ്ക്കുന്നില്ലെന്നു സാരം. താരതമ്യേന അദൃശ്യനായിരുന്ന് വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യാം. 

ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒളിപ്പിക്കുക എന്നത് ത്രീമാ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ്. ആപ്പിന്റെ സെര്‍വറുകളിൽ ആപ്പിലൂടെ നടക്കുന്ന വിളികളെക്കുറിച്ചും കൈമാറപ്പെടുന്ന സന്ദേശങ്ങളക്കുറിച്ചുമുള്ള വിവരങ്ങള്‍ ഒന്നും സൂക്ഷിച്ചുവയ്ക്കുന്നില്ല. 

ടെക്‌സ്റ്റ് സന്ദേശങ്ങള്‍, വോയിസ് സന്ദേശങ്ങള്‍, വോയിസ്, വിഡിയോ കോളുകള്‍, ഗ്രൂപ്, ഡിട്രിബ്യൂഷന്‍ ലിസ്റ്റുകള്‍ തുടങ്ങിയവയൊക്കെ ആപ്പിലൂടെ സാധ്യമാണ്. അതേസമയം ആരൊക്കെയാണ് വിളിക്കുന്നതെന്നും സന്ദേശമയയ്ക്കുന്നത് എന്നുമുള്ള കാര്യങ്ങളൊക്കെ കണ്ടെത്താന്‍ എളുപ്പവുമല്ല. 

മൊബൈല്‍ ആപ്പുകള്‍ കൂടാതെ, കംപ്യൂട്ടറില്‍ ബ്രൗസറിലൂടെ ഉപയോഗിക്കാവുന്ന ഡെസ്‌ക്ടോപ് വേര്‍ഷനും ഉണ്ട്. ഇങ്ങനെ ത്രീമാ ഡെസ്‌ക്ടോപ് വേര്‍ഷനിലൂടെ ഉപയോഗിക്കുമ്പോഴും അത് ഐപി അഡ്രസ് ലോഗ് ചെയ്യുകയോ, മെറ്റാ ഡേറ്റ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. 

പക്ഷെ ത്രീമാ ഫ്രീയല്ല, ഇതൊരു പണമടച്ചു വാങ്ങേണ്ട ആപ്പാണ്. ത്രീമായുടെ ആന്‍ഡ്രോയിഡ് ആപ്പിന് 270 രൂപയും ഐഒഎസ് ആപ്പിന് 269 രൂപയും ആണ് വില.

Which App is better WhatsApp, Telegram or Signal?

Related posts

ഗൂഗിൾ പേ യിൽ പണമിടപാടുകൾ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂക

മോട്ടോ ജി 22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

എല്ലാത്തിനും ഒരു ആപ്പ്: ടാറ്റ ന്യൂ