നിങ്ങളുടെ ബ്രാ സൈസ് എങ്ങനെ കണ്ടെത്താം ?

 

സ്തന സൗന്ദര്യത്തിനും ആരോഗ്യത്തിനും ബ്രാ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌, എന്നാൽ യഥാർത്ഥ സൗന്ദര്യവും ആരോഗ്യവും ലഭിക്കണമെങ്കിൽ കൃത്യമായ അളവിലും വലുപ്പത്തിലും ഉള്ള ബ്രാ ധരിക്കണം. സ്തനവലുപ്പും  മാറുന്നത് അനുസരിച്ചു  (ശരീരത്തിനു തടി കൂടുക,  ഗർഭിണി ആയിരിക്കുന്ന സമയം, മുലയൂട്ടുന്ന സമയം) ബ്രായുടെ സൈസ്  മാറ്റണം. മിക്ക സ്ത്രീകൾക്കും സ്വന്തം ബ്രായുടെ സൈസ്  കൃത്യമായി അറിയില്ല എന്നത് ഒരു വസ്തുതയാണ്, പലരും അളവൊന്നുമെടുക്കാതെ  തനിക്കു പാകമെന്നു തോന്നുന്ന ഒരു സൈസ് പറഞ്ഞു ബ്രാ വാങ്ങുകയാണ് ചെയ്യുന്നത്.

ബ്രായുടെ അളവും കപ്പ്‌ സൈസും സ്വയം കണ്ടു പിടിക്കാവുന്നതാണ്. സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് (Underbust) ഒരു ടേപ്പ് (ഇഞ്ച് ഉള്ള) വെച്ച് എടുക്കുക അളവ് പുർണ്ണ സംഖ്യയിൽ ആയിരിക്കണം (26.4 ഇഞ്ച്  ആണെങ്കിൽ 26 ഇഞ്ച്‌ എടുക്കുക, 26.7ഇഞ്ച്‌ ആണെകിൽ 27ഇഞ്ച്‌ എടുക്കുക) കിട്ടിയ അളവ് ഒറ്റ സംഖ്യയാണെങ്കിൽ അതിന്‍റെ കൂടെ അഞ്ച് കൂട്ടുക, ഇരട്ട സംഖ്യ ആണെങ്കിൽ അതിന്‍റെ കൂടെ നാല് കൂട്ടുക (സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 30 ഇഞ്ച്‌ ആണെങ്കിൽ ബ്രാ സൈസ് 30+4 = 34 ഇഞ്ച്‌  ചുറ്റളവ് 29 ഇഞ്ച് ആണെങ്കിൽ  ബ്രാ സൈസ് 29+5 = 34 ഇഞ്ച്), ഇരട്ട സംഖ്യ അളവിൽ മാത്രമേ ബ്രാ ലഭിക്കൂ എന്നതിനാലാണ് എങ്ങനെ ചെയ്യുന്നത്.

ഇനി കപ്പ്‌ സൈസ് എടുക്കുന്നത് എങ്ങിനെ എന്ന് നോക്കാം ഒരു സംഖ്യയുടെ കൂടെ ഇംഗ്ളീഷ് അക്ഷരവും ചേർത്താണ് ബ്രാ സൈസ് പറയുന്നത്,  (32B, 34C എന്നൊക്കെ) സംഖ്യ ബ്രായുടെ വലുപ്പത്തെയും അക്ഷരം കപ്പ്‌  സൈസിനേയും സൂചിപ്പിക്കുന്നു, സാധാരണയായി സ്ത്രികൾ സംഖ്യ (34,36) മാത്രം പറഞ്ഞു ബ്രാ വാങ്ങുകയാണ് ചെയ്യാര്‍ .

മുലക്ക് മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ് (Overbust) എടുക്കണം ഇനി സ്തനത്തിന്‍റെ ചുറ്റളവിൽ നിന്ന്  സ്തനത്തിനു തൊട്ടുതാഴെയുള്ള നെഞ്ചിന്‍റെ ചുറ്റളവ് (Underbust) കുറക്കുക ഇതാണു ബ്രായുടെ കപ്പ്‌ സൈസ്. ഈ  വ്യത്യാസം അഞ്ചോ അതിൽ താഴെയോ ആണെകിൽ കപ്പ്‌ സൈസ് A, 6 ആണെങ്കിൽ B, 7 ആണെകിൽ C, 8 ആണെകിൽ D, 9 ആണെകിൽ DD.

മുലക്കണ്ണിന്‍റെ മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ്  36 ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 28

ഇഞ്ചും ആണെകിൽ ബ്രായുടെ കപ്പ്‌ സൈസ് 36-28 = 8 അതായത് D ആയിരിക്കും.

ഇനി മുലക്കണ്ണിന്‍റെ മുകളിൽ കൂടി സ്തനത്തിന്‍റെ ചുറ്റളവ്  38ഇഞ്ചും സ്തനങ്ങളുടെ തൊട്ടു താഴെയുള്ള നെഞ്ചിന്‍റെ ഭാഗത്തിന്‍റെ ചുറ്റളവ് 29 ഇഞ്ചും ഉള്ള ഒരു സ്ത്രീ ധരിക്കേണ്ട ബ്രാ സൈസ് 29+5 =34  കപ്പ് സൈസ് 38-29 =7 അതായത് B, അപ്പോൾ ധരിക്കേണ്ട ബ്രായുടെ സൈസ് 34B

ഇങ്ങനെ ഒക്കെ അളവെടുത്താലും പല കമ്പനികളും നിർമിക്കുന്ന ബ്രാ പല സൈസിൽ കാണപ്പെടാറുണ്ട് ഒരു കമ്പനിയുടെ 34B മറ്റൊരു കമ്പനിയുടെ 32A ക്ക് തുല്യമായിരിക്കും ഇത്തരം ഘട്ടങ്ങളിൽ  സ്ട്രാപ്പുകൾ ക്രമീകരിക്കാനും  പുറകിലെ മൂന്നു ഹുക്കുകളിൽ ആവശ്യമായാത് തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

ബ്രാ ഇടുമ്പോൾ മുറുകി കിടക്കരുത്, ഒപ്പം തന്നെ അയഞ്ഞും കിടക്കരുത്, ഇരു സ്തനങ്ങളെ നന്നായി പൊതിഞ്ഞു  വേർതിരിച്ച്  സുഖകരമായി താങ്ങി നിർത്തുന്ന  കപ്പ്‌ വേണം തിരഞ്ഞെടുക്കാൻ. സ്ട്രാപ് തോളിൽ തെന്നി നീങ്ങരുത് ഒപ്പം തന്നെ ശരീരത്തിൽ ഉരച്ചിലോ പാടോ ഉണ്ടാക്കുന്നതരത്തിൽ  മുറുകി കിടക്കുന്ന ബ്രായും ഉപയോഗിക്കരുത്.

Related posts

യൂറിനറി ഇൻഫെക്ഷൻ വരാതെ എങ്ങനെ ശ്രദ്ധിക്കാം?

ചർമ്മ സംരക്ഷണത്തിന്‌ അറിയേണ്ട കാര്യങ്ങൾ

കോവിഡ് വാക്സിൻ എടുക്കാൻ ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം ?