ആദ്യ രാത്രിയില്‍ ശ്രദ്ധിക്കാം

മിക്ക ദമ്പതികള്‍ക്കും ആദ്യ രാത്രിയെ കുറിച്ച് പലതരം ആശങ്കകളും സംശയങ്ങളുമുണ്ടാകും. ആദ്യരാത്രി സെക്‌സ് വേണോ വേണ്ടയോ തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ പെടും. വ്യക്തമായി ഉത്തരം പറയുകയാണെങ്കില്‍ ആദ്യരാത്രിയുളള സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. 

സെക്‌സ് മാത്രമല്ല ആദ്യ രാത്രിയെ വ്യത്യസ്തമാക്കുന്നത്. സ്ത്രീകള്‍ക്ക് മാനസികമായ അടുപ്പം ശാരീരിക അടുപ്പത്തിനു ഏറെ പ്രധാനമാണ്. ആദ്യത്തെ രാത്രി പരസ്പരം സംസാരിയ്ക്കുന്നതിനും പരസ്പരം കൂടുതല്‍ അറിയുന്നിനും ശ്രമിക്കുക. ഇത് പങ്കാളികള്‍ തമ്മിലുളള മാനസിക അടുപ്പത്തെ ശക്തിപ്പെടുത്തും. 

പല സ്ത്രീകളും ആദ്യരാത്രിയിലെ  സെക്‌സിനെ ഭയപ്പാടോടെ കാണുന്നവരാണ്. കന്യാചര്‍മം, ബ്ലീഡിംഗ് തുടങ്ങിയ കാര്യങ്ങളാകും ഇതിനു പുറകില്‍. സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ചാൽ കടുത്ത വേദനയാവും ഫലം അത് അപകര്‍ഷതയ്ക്ക് കാരണമാകും. ഇത്തരം ഭയപ്പാടുകളകറ്റി സ്ത്രീയെ മാനസികമായി കൂടുതല്‍ അടുപ്പിയ്‌ക്കേണ്ടതു പുരുഷന്റെ കടമയാണ്. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ രക്തം വരുന്നത് സർവ്വസാധാരണം ആണ്.

ലൈംഗികതയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ആദ്യ രാത്രി തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പലരും ചെയ്യുന്നത്. ഉള്ളില്‍ നല്ല ഭയം ഉണ്ടാവുമെന്നതിനാല്‍ പുരുഷന്‍മാരില്‍ പെട്ടെന്ന് സ്ഖലനം സംഭവിക്കാനും സ്ത്രീകളില്‍ യോനിയില്‍ വേദനയും ബ്ലിഡിംങ്ങും ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്.

ലൈംഗിക കാര്യത്തില്‍ ആരും എല്ലാം തികഞ്ഞവരല്ല. അതുകൊണ്ടുതന്നെ ധൃതി പാടില്ല. രതിപൂര്‍വ്വ കേളികളാണ് ആദ്യ രാത്രിയില്‍ പങ്കാളിയില്‍ നിന്നുമുണ്ടാവേണ്ടത്. അത് ദമ്പതികള്‍ക്കിടയിലെ അടുപ്പം വര്‍ധിപ്പിക്കും.

കിടപ്പറയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ കാട്ടാന്‍ തിടുക്കം കൂട്ടേണ്ട. ആദ്യം നിങ്ങളുടെ പങ്കാളിയുടെ സുഖസൗകര്യം പരിഗണിക്കുക. അത് സന്തോഷകരമായ ജീവിതത്തിന് അടിത്തറയാകുമെന്നതില്‍ സംശയമില്ല.

ഇന്നത്തെ കാലത്ത് മണിയറയിലും അലങ്കാരങ്ങളും ഫാഷൻ വസ്ത്രങ്ങളും ആവാം. നിങ്ങളുടെ വികാരങ്ങളെ ഉണർത്താൻ പാകത്തിന് മുറി ഒരുക്കാം. പങ്കാളിയെ ആകർഷിക്കും വിധം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. നൈറ്റ് ഗൗണോ, സെക്‌സിയായ മറ്റു വസ്ത്രങ്ങളോ സ്ത്രീകൾക്ക് തിരഞ്ഞെടുക്കാം. എന്തു ധരിച്ചാലും വിര്‍ത്തിയുള്ളതും ആകര്‍ഷിക്കത്തക്കതും ആവണം എന്നേയുള്ളു.

ഇരു പങ്കാളികള്‍ക്കും താല്‍പര്യമെങ്കില്‍ ആദ്യരാത്രിയിൽ ലൈംഗികതയാകാം. ദാമ്പത്യത്തില്‍ പരസ്പരം താല്‍പര്യത്തോടെ നടക്കേണ്ട ഒന്നാണ് സെക്സ് എന്ന് എപ്പോഴും ഓർമ്മ വേണം.

Related posts

ദാമ്പത്യം സന്തുഷ്ടമാക്കി നിലനി൪ത്താ൯ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യൂറിനറി ഇൻഫെക്ഷൻ വരാതെ എങ്ങനെ ശ്രദ്ധിക്കാം?

ചർമ്മ സംരക്ഷണത്തിന്‌ അറിയേണ്ട കാര്യങ്ങൾ