82
മലയാളം നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും വിവാഹമോചിതരാവുന്നതായി റിപ്പോർട്ടുകൾ. ജോമോന്‍ ടി ജോണ്‍ ആണ് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ അകന്ന് കഴിയാന്‍ തുടങ്ങിയിട്ടും ഏറെ നാളുകള്‍ ആയി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ആൻ അഗസ്റ്റിനും ക്യാമറമാൻ ജോമോൻ ടി ജോണും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014 ലാണ് വിവാഹിതരായത്. മലയാളത്തിലെ മികച്ച ക്യാമറാമാന്‍ ആണ് ജോമോന്‍ ടി ജോണ്‍, ആന്‍ അഗസ്റ്റിന്‍ മലയാള നടന്‍ അഗസ്റ്റിന്റെ മകളാണ്.