മലയാളികളുടെ പ്രിയ നായികയായ ഐശ്വര്യ ലക്ഷ്‌മി FWD മാഗസിന്റെ കവർ ഗേളായി പ്രത്യക്ഷപെടുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര യുവനായകന്മാർക്കൊപ്പം അഭിനയിച്ച ഐശ്വര്യ ലക്ഷ്‌മി, ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താരം FWD മാഗസിന് വേണ്ടി നടത്തിയ കവർ ഗേൾ ഫോട്ടോഷൂട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വെച്ചിരിക്കുന്നത്. ജിൻസ് എബ്രഹാം പകർത്തിയ ചിത്രം ആരാധകർക്കിടയിൽ വൈറൽ ആയിരിക്കുവാണ്.